നടി മീനാക്ഷി ചൗധരി തന്റെ ഭാവിവരനെക്കുറിച്ച് പങ്കുവച്ച രസകരമായ നിബന്ധനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹം എപ്പോഴായിരിക്കുമെന്ന ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്കാണ് താരത്തിന്റെ മറുപടി. തന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് മീനാക്ഷി തമാശരൂപേണ പറഞ്ഞത്.
പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്നും. വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണമെന്നും മീനാക്ഷി പറയുന്നു.
സാമ്പത്തികമായ നിബന്ധനകൾക്കൊപ്പം തന്നെ വീട്ടുജോലികളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും മീനാക്ഷി കൃത്യമായ നിലപാട് വ്യക്തമാക്കി. പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്റെ പങ്കാളി.
വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണം അദ്ദേഹം. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ളവരാകണം ദമ്പതികളെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുല്യ ഉത്തരവാദിത്വത്തോടെയും കടമയോടെയും പരസ്പരം പങ്കിട്ടു ചെയ്യണമെന്നുമാണ് മീനാക്ഷിയുടെ പക്ഷം.
100 ഏക്കർ ഭൂമിയുള്ള ഒരാൾ എന്തിനാണ് സ്വന്തമായി തുണി അലക്കുന്നത് എന്ന തരത്തിലാണ് മീനാക്ഷിയുടെ ഈ നിബന്ധനകൾക്ക് മറുപടി വരുന്നത്.
ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ, വിജയ് ചിത്രം ദ് ഗോട്ട് എന്നിവയിലൂടെ ശ്രദ്ധേയായ നടിയാണ് മീനാക്ഷി.