Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenangal Kumar

Thiruvananthapuram

മീ​നാ​ങ്ക​ൽ കു​മാ​റി​നെ​തി​രേ വ​ക്കീ​ൽ​നോ​ട്ടീ​സ്

നെ​ടു​മ​ങ്ങാ​ട്: മ​ണ്ഡ​ല​ത്തി​ലെ എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.​ആ​ർ.​ അ​നി​ലി​നെ​തി​രേ ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി മീ​നാ​ങ്ക​ൽ കു​മാ​റി​നെ​തി​രേ ജി.​ആ​ർ.​അ​നി​ൽ വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു.

തീ​ർ​ത്തും അ​വാ​സ്തവ​മാ​യ പ്ര​സ്താ​വ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തി​യ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്.

നോ​ട്ടീ​സ് കി​ട്ടി ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യു​ക​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​പ്പ് പ​റ​യു​ക​യും ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​തി​ന് ത​യ്യാ​റാ​കാ​ത്ത പ​ക്ഷം സി​വി​ലാ​യും ക്രി​മി​ന​ലാ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡ്വ. ബോ​ബി കെ.​ജോ​സ​ഫ് മു​ഖാ​ന്തി​രം അ​യ​ച്ച വ​ക്കീ​ൽ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up