Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mega Quiz

Kozhikode

ടാ​ല​ന്‍​ഷി​യ 3.0: ഗ്രാ​ന്‍​ഡ് ഫി​നാ​ലെ മെ​ഗാ​ക്വി​സ് നാ​ളെ തു​ട​ങ്ങും

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​ല​ന്‍​ഷി​യ 3.0 ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ 16, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

താ​മ​ര​ശേ​രി രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​ര്‍​ജ് മു​ണ്ട​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. 17ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ന്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍, എ​ച്ച്എം ആ​ന്‍​ഡ് പ്രി​ന്‍​സി​പ​ല്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ എം. ​സെ​ബാ​സ്റ്റ്യ​ന്‍, എ​ച്ച്എം.​ആ​ന്‍​ഡ് പ്രി​ന്‍​സി​പ​ല്‍​സ് ഫോ​റം സെ​ക്ര​ട്ട​റി റോ​ഷി​ന്‍ മാ​ത്യു, കൃ​ഷ്ണ​ശ്രീ എം. ​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് മെ​​ഗാ ക്വി​​സ് ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് മെ​​ഗാ ക്വി​​സി​​ന്‍റെ ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍ രാ​​വി​​ലെ 10നും ​​കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള മ​​ത്സ​​രം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു​​മാ​​ണ് ആ​​രം​​ഭി​​ക്കു​​ക.

ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും പ്രാ​​ഥ​​മി​​ക​​ത​​ല​​ത്തി​​ലു​​ള്ള മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ ആ​​റു ടീ​​മു​​ക​​ള്‍ മാ​​റ്റു​​ര​​യ്ക്കും. മ​​ത്സ​​രം കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​ര്‍​ക്കും ശ​​രി​​യു​​ത്ത​​രം പ​​റ​​ഞ്ഞ് സ​​മ്മാ​​നം നേ​​ടാ​​ന്‍ അ​​വ​​സ​​ര​​മു​​ണ്ട്. ജി​​ല്ല​​യി​​ലെ നാ​​ലു വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നാ​​യി ര​​ണ്ടു പേ​​ര​​ട​​ങ്ങു​​ന്ന 40 ടീ​​മു​​ക​​ളാ​​ണ് സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. കോ​​ള​​ജു​​ക​​ളി​​ല്‍​നി​​ന്ന് 232 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 116 ടീ​​മു​​ക​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കും.

ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യി​​ക​​ള്‍ സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടും. സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ​​യി​​ല്‍ സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ ഒ​​ന്നാം​​സ്ഥാ​​നം നേ​​ടു​​ന്ന ടീ​​മി​​ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ സ​​മ്മാ​​നം ല​​ഭി​​ക്കും. ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്നു ല​​ക്ഷം രൂ​​പ​​യും ര​​ണ്ടു ല​​ക്ഷം രൂ​​പ​​യും ല​​ഭി​​ക്കും.
കോ​​ള​​ജു​​ക​​ള്‍​ക്കു​​ള്ള സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്നു ല​​ക്ഷം രൂ​​പ, ര​​ണ്ടു ല​​ക്ഷം രൂ​​പ, ഒ​​രു ല​​ക്ഷം രൂ​​പ എ​​ന്നി​​ങ്ങ​​നെ ല​​ഭി​​ക്കും. ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍-​​പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍​സ് വ​​കു​​പ്പ്, പൊ​​തു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

Kerala

ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് മെ​ഗാ ക്വി​സ് ; പ്രാ​ഥ​മി​ക​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക പു​​​രോ​​​ഗ​​​തി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള വി​​​ജ്ഞാ​​​ന യാ​​​ത്ര-​​​ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്‌​​​സ് മെ​​​ഗാ​​​ക്വി​​​സ് മ​​​ത്സ​​​രം സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി 12ന് ​​​രാ​​​വി​​​ലെ 11 ന് ​​​ആ​​​രം​​​ഭി​​​ക്കും. സ്‌​​​കൂ​​​ൾ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്രാ​​​ഥ​​​മി​​​ക​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. 12,000ത്തോ​​​ളം സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും 1200ല​​​ധി​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സ്‌​​​കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ന​​​മ്പ​​​രി​​​ലേ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന യൂ​​​സ​​​ർ​​​നെ​​​യി​​​മും പാ​​​സ്‌​​​വേ​​​ഡും സെ​​​റ്റ് ചെ​​​യ്യ​​​ണം. തു​​​ട​​​ർ​​​ന്ന് www. cmmegaquiz.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. സ്കൂ​​​ൾ, കോ​​​ള​​​ജ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ 12ന് ​​​രാ​​​വി​​​ലെ 10.30ന് ​​​ഐ​​​ഡി​​​യി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ന​​​മ്പ​​​രി​​​ലേ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി ഉ​​​പ​​​യോ​​​ഗി​​​ച്ച് ചോ​​​ദ്യ പേ​​​പ്പ​​​ർ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. രാ​​​വി​​​ലെ 11.10 ഓ​​​ടെ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​യും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ രാ​​​വി​​​ലെ 10.30ന​​​കം സ​​​ജ്ജ​​​മാ​​​ക്ക​​​ണം. മ​​​ത്സ​​​രം പൂ​​​ർ​​​ണ​​​മാ​​​യും എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യാ​​​യി​​​രി​​​ക്കും. എ​​​ല്ലാ ക്ലാ​​​സു​​​ക​​​ളി​​​ലും മ​​​ത്സ​​​രം ന​​​ട​​​ക്കും.

പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി 30 ചോ​​​ദ്യ​​​ങ്ങ​​​ളും ടൈ​​​ബ്രേ​​​ക്ക​​​ർ സെ​​​ഷ​​​നാ​​​യി 10 ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും. വീ​​​ണ്ടും സ​​​മ​​​നി​​​ല വ​​​ന്നാ​​​ൽ, പ്രാ​​​ഥ​​​മി​​​ക 30 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ലെ ന​​​ക്ഷ​​​ത്ര ചി​​​ഹ്നം ന​​​ൽ​​​കി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ശ​​​രി​​​യാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യ​​​വ​​​രെ വി​​​ജ​​​യി​​​ക​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ക്വി​​​സി​​​ന്‍റെ പ​​​ഠ​​​ന​​​സ​​​ഹാ​​​യ സാ​​​മ​​​ഗ്രി​​​യാ​​​യ എ​​​ന്‍റെ കേ​​​ര​​​ളം പ്ര​​​ത്യേ​​​ക പ​​​തി​​​പ്പി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ കോ​​​പ്പി വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

സം​​​സ്ഥാ​​​ന​​​ത്തെ 8 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. സ്‌​​​കൂ​​​ൾ​​​ത​​​ല മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. കോ​​​ള​​​ജ്ത​​​ല മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കും. മെ​​​മ​​​ന്‍റോ, പ്ര​​​ശ​​​സ്തി പ​​​ത്രം എ​​​ന്നി​​​വ​​​യും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കും.

സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ൽ സ്‌​​​കൂ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​വു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യം വ​​​ലി​​​യ ച​​​രി​​​ത്ര​​​മാ​​​കും. സ്‌​​​കൂ​​​ൾ ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല മു​​​ത​​​ൽ മ​​​ത്സ​​​രം ടീ​​​മു​​​ക​​​ളാ​​​കും മ​​​ത്സ​​​രി​​​ക്കു​​​ക. കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ള​​​ജ്, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രം. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യും പി​​​ന്നീ​​​ട് ടീ​​​മാ​​​യും മ​​​ത്സ​​​രി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ലൂ​​​ടെ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തും.
ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്‌​​​സ് മെ​​​ഗാ ക്വി​​​സ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up