കൊരട്ടി: "നിർമലം - പുതുയുഗ ശുചിത്വ കേരളം' കാമ്പയിന്റെ ഭാഗമായി കൊരട്ടി ഗ്രാമപഞ്ചായത്തിൽ മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരം ബസ് സ്റ്റോപ്പ്, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വെയിറ്റിംഗ് ഷെഡ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ലീല സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.എ. ശ്രീലത, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.