Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MegaThiruvathira

സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്ക് ക​ലാ​വി​രു​ന്നൊ​രു​ക്കാ​ൻ മെ​ഗാ തി​രു​വാ​തി​ര

മു​​​ക്കം: കാ​​​യി​​​ക മി​​​ക​​​വി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​നൊ​​​പ്പം ക​​​ല​​​യു​​​ടെ വ​​​ർ​​​ണ​​​പ്പ​​​കി​​​ട്ടും നി​​​റ​​​ച്ച് സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങ് അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​രു​​​ങ്ങു​​​ന്നു.

നാളെ മു​​​ത​​​ൽ 31 വ​​​രെ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ത്ത് വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​നു മി​​​ഴി​​​വേ​​​കാ​​​ൻ വി​​​വി​​​ധ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മെ​​​ഗാ തി​​​രു​​​വാ​​​തി​​​ര​​​യു​​​ടെ അ​​​വ​​​സാ​​​ന വ​​​ട്ട ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്.

കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ആ​​​വേ​​​ശ​​​ത്തി​​​നൊ​​​പ്പം ക​​​ല​​​യു​​​ടെ താ​​​ള​​​വും ചു​​​വ​​​ടു​​​ക​​​ളും സം​​​ഗ​​​മി​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് കാ​​​ണി​​​ക​​​ൾ​​​ക്കു വേ​​​റി​​​ട്ട അ​​​നു​​​ഭ​​​വ​​​മാ​​​കും. നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മ്പോ​​​ൾ അ​​​തി​​​ഥി​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ൽ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ച​​​ട​​​ങ്ങി​​​നു സാം​​​സ്കാ​​​രി​​​ക​​​പ്പ​​​കി​​​ട്ടേ​​​കും.

ഒ​​​പ്പ​​​ന, തി​​​രു​​​വാ​​​തി​​​ര, മി​​​മി​​​ക്രി, ജ​​​യ്ഹോ തു​​​ട​​​ങ്ങി​​​യ അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ലാ​​​പ്ര​​​തി​​​ഭ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ക​​​രു​​​ത്തും വേ​​​ദി​​​യി​​​ലെ​​​ത്തും.

Latest News

Corehub Up