Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meghna Raj

മ​മി​ത​യ്ക്ക് മാ​ത്ര​മേ അ​ത് ചെ​യ്യാ​ൻ സാ​ധി​ക്കൂ; മേ​ഘ​ന രാ​ജ് പ​റ​യു​ന്നു

ന​ടി മ​മി​ത ബൈ​ജു​വി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ പു​ക​ഴ്ത്തി മേ​ഘ​ന രാ​ജ്. വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് എ​ന്ന സി​നി​മ ക​ണ്ടെ​ന്നും അ​തി​ലെ മ​മി​ത​യു​ടെ പ്ര​ക​ട​നം ഏ​റെ ഇ​ഷ്ട​മാ​യെ​ന്നും മ​മി​ത ആ ​ക​ഥാ​പാ​ത്ര​ത്തി​ന് വ​ല്ലാ​ത്തൊ​രു എ​ന​ർ​ജി ന​ൽ​കി​യെ​ന്നും മേ​ഘ​ന രാ​ജ് പ​റ​ഞ്ഞു.

സി​നി​മ എ​ക്സ്പ്ര​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മേ​ഘ​ന മ​മി​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​ലെ’ മ​മി​ത​യു​ടെ ക​ഥാ​പാ​ത്രം എ​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു. വ​ള​രെ റി​ഫ്ര​ഷിം​ഗാ​യി​രു​ന്നു ആ ​ക​ഥാ​പാ​ത്രം. മ​മി​ത ആ ​ക​ഥാ​പാ​ത്ര​ത്തി​ന് വ​ല്ലാ​ത്ത എ​ന​ർ​ജി ന​ൽ​കി. എ​നി​ക്ക് ഒ​രി​ക്ക​ലും ആ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.

മ​മി​ത ആ ​ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച എ​ന​ര്‍​ജി ന​ൽ​കി, മി​ക​ച്ച​താ​ക്കി മാ​റ്റി. ഈ ​അ​ടു​ത്ത് ക​ണ്ട​തി​ൽ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ത്. ഒ​രു​പാ​ട് ഫ്രെ​യിം വ​ർ​ക്കി​ല്ലെ​ങ്കി​ലും ആ ​സി​നി​മ​യി​ലെ മ​മി​ത​യു​ടെ ക​ഥാ​പാ​ത്രം ഇ​ഷ്ട​മാ​യി’,

കേ​ര​ള​വു​മാ​യു​ള്ള വൈ​കാ​രി​ക അ​ടു​പ്പ​ത്തെ​ക്കു​റി​ച്ചും മേ​ഘ​ന മ​ന​സു​തു​റ​ന്നു. കേ​ര​ള​മാ​ണോ ബം​ഗ​ളൂ​രു​വാ​ണോ ത​ന്‍റെ ആ​ദ്യ​ത്തെ വീ​ടെ​ന്ന് ത​നി​ക്ക് സം​ശ​യം തോ​ന്നാ​റു​ണ്ടെ​ന്നും അ​ത്ര​യും അ​ടു​പ്പം കേ​ര​ള​ത്തോ​ടു​ണ്ട് എ​ന്നും മേ​ഘ​ന പ​റ​ഞ്ഞു.

സി​നി​മ​യി​ലൂ​ടെ ഒ​രു പേ​ര് ല​ഭി​ച്ച​ത് കേ​ര​ള​ത്തി​ൽ നി​ന്നാ​ണ് എ​ന്നും മേ​ഘ​ന പ​റ​യു​ന്നു. മ​ല​യാ​ള സി​നി​മാ​മേ​ഖ​ല​യി​ൽ നി​ന്ന് സ്നേ​ഹ​വും പി​ന്തു​ണ​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​ഘ​ന പ​റ​യു​ന്നു. മ​ല​യാ​ളം സം​സാ​രി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ടെ​ങ്കി​ലും ത​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും മേ​ഘ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ലെ ആ​ളു​ക​ളെ​യും ഇ​വി​ടു​ത്തെ ഭ​ക്ഷ​ണ​ത്തെ​യും ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

Latest News

Corehub Up