Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mehandhi

Special

കോഫികപ്പിൽ വിടർന്ന മൈലാഞ്ചി

മൈ​ലാ​ഞ്ചി എ​വി​ടെ​യാ​ണ് കാ​ണാ​റ്?
വ​ധു​വി​ന്‍റെ കൈ​ക​ളി​ൽ, ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ. ആ ​ക​ല​യെ ഇ​താ ഒ​രു സ്റ്റാ​ർ​ബ​ക്സ് ക​പ്പി​ലേ​ക്ക് പ​ക​ർ​ത്തി ബ്രി​ട്ട​ന്‍റെ ബി​ൽ​ബോ​ർ​ഡു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് വെ​സ്റ്റ് ല​ണ്ട​നി​ലെ മ​നീ ബ​സ്രാ​ൻ.

ഈ​ലി​ങ് സ്വ​ദേ​ശി​യാ​യ മ​നീ ബ​സ്രാ​ന് 36 വ​യ​സ്. പ്രൊ​ഫ​ഷ​ൻ ലെ​റ്റി​ങ്സ് മാ​നേ​ജ​ർ, പാ​ഷ​ൻ മൈ​ലാ​ഞ്ചി ആ​ർ​ട്ടി​സ്റ്റ്. സൗ​ത്താ​ലി​ലെ വി​വാ​ഹ​ങ്ങ​ളും ദ​ക്ഷി​ണേ​ഷ്യ​ൻ ആ​ഘോ​ഷ​ങ്ങ​ളും ക​ണ്ടു​വ​ള​ർ​ന്ന മ​നീ, ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി മൈ​ലാ​ഞ്ചി വ​ര​യ്ക്കു​ന്നു. വി​ര​ലു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന സൂ​ക്ഷ്മ​മാ​യ വ​ര​ക​ൾ, മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്ത് തീ​ർ​ക്കു​ന്ന ഡി​സൈ​നു​ക​ൾ.

ക​ഥ തു​ട​ങ്ങു​ന്ന​ത് ഒ​രു കോ​ഫി ബ്രേ​ക്കി​ൽ. ഓ​ഫീ​സി​ൽ നി​ന്നൊ​രു ചെ​റി​യ ന​ട​ത്തം, കൈ​യി​ൽ ഒ​രു സ്റ്റാ​ർ​ബ​ക്സ് ക​പ്പ്. പ​തി​വ് ക​പ്പി​നെ ഒ​രു ക്യാ​ൻ​വാ​സാ​ക്കി മാ​റ്റാ​ൻ സ്റ്റാ​ർ​ബ​ക്സ് യു​കെ​യി​ൽ ഇ​ല്ല​സ്ട്രേ​ഷ​ൻ ക്ല​ബ് മ​ത്സ​രം പ്ര​ഖ്യാ​പി​ച്ച​ത് 2026 ഓ​ഗ​സ്റ്റി​ലാ​ണ്. യു​കെ മു​ഴു​വ​നു​ള്ള​വ​രോ​ട് ത​ങ്ങ​ളു​ടെ ക​പ്പ് ഡി​സൈ​ൻ ചെ​യ്യാ​ൻ ആ​ഹ്വാ​നം.

മ​നീ ആ ​അ​വ​സ​രം മു​ത​ലാ​ക്കി. കൈ​ക​ളി​ൽ വ​ര​ച്ചി​രു​ന്ന അ​തേ മൈ​ലാ​ഞ്ചി പാ​റ്റേ​ൺ ക​പ്പി​ലേ​ക്കും പ​ക​ർ​ത്തി. വ​ലി​യ പ്ലാ​നൊ​ന്നു​മി​ല്ലാ​തെ വ​ര​ച്ച ആ ​ക​പ്പ് പ​ക്ഷേ, വി​ധി​യു​ടെ ക​ളി​യി​ൽ വി​ജ​യി​യാ​യി.
ഇ​ന്ന് ആ ​മൈ​ലാ​ഞ്ചി ക​പ്പ് ബ്രി​ട്ട​ൻ മു​ഴു​വ​ൻ ബി​ൽ​ബോ​ർ​ഡു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.
കൈ​ക​ളി​ൽ നി​ന്ന് ക​പ്പി​ലേ​ക്ക്, ക​പ്പി​ൽ നി​ന്ന് ബി​ൽ​ബോ​ർ​ഡി​ലേ​ക്ക്, അ​വി​ടെ നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ മു​ക്കു​മൂ​ല​യി​ലേ​ക്ക് ,മൈ​ലാ​ഞ്ചി​യു​ടെ മ​നോ​ഹ​ര​മാ​യ യാ​ത്ര.

Latest News

Corehub Up