Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mekka

Kollam

ദേ​ശീ​യ ഗീ​താ​ലാ​പ​ന വി​വാ​ദം രാ​ഷ്്‌ട്രീയ ലാ​ഭ​ത്തി​ന് വേ​ണ്ടി ആ​ക​രു​ത്: മെ​ക്ക

കൊ​ല്ലം: രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന വി​വാ​ദ​ങ്ങ​ളി​ല്‍​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍ വേ​ണ്ടി യാ​ണ് ദേ​ശീ​യ ഗീ​താ​ലാ​പ​ന വി​വാ​ദം നി​ല​നി​ര്‍​ത്തു​ന്ന​തെ​ന്ന് മെ​ക്ക കൊ​ല്ലം താ​ലൂ​ക്ക് സ​മ്മേ​ള​നം. നീ​റ്റി​ന് പി​റ​കെ നെ​റ്റ് പ​രീ​ക്ഷ​യും വി​വാ​ദ​ത്തി​ല്‍ പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ര​ഗം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ത​ക​ര്‍​ക്കു​ന്ന​താ​ക​രു​തെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
എ.ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ താ​ലൂ​ക്ക് സ​മ്മേ​ള​നം ലീ​ഗ​ല്‍ അ​ഡൈ്വ​സ​ര്‍ ഡോ.അ​ബ്ദു​ള്‍ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​രാ​ളി​കോ​ണം ജു​നൈ​ദ് ഖാ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി തേ​വ​ല​ക്ക​ര ജെ. ​എം. നാ​സ​റു​ദീ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ കൊ​ല്ലൂ​ര്‍​വി​ള, എം. ​ക​മാ​ലു​ദീ​ന്‍, ഡോ. ​എം.​എം. കു​ഞ്ഞ്, മു​ഹ​മ്മ​ദ് കോ​യ,ഷാ​ഫി ദി​ല്‍​ദാ​ര്‍,ഡോ. ​അ​നീ​ഷ്, ഹാ​ഷിം​കു​ട്ടി, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ന​ജി ഇ​ബ്രാ​ഹിം, നാ​സ​റു​ദീ​ന്‍ മേ​വ​റം, യു.എം. മു​ഹ​മ്മ​ദ് സാ​ലിം, ഷെ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ഫി ദി​ല്‍​ദാ​ര്‍ - ര​ക്ഷാ​ധി​കാ​രി, ഹാ​ഷിം​കു​ട്ടി - പ്ര​സി​ഡ​ന്‍റ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ - സെ​ക്ര​ട്ട​റി, യു.എം. സാ​ലിം - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തു.

 

Latest News

Corehub Up