Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mela

ഇ​താ 46 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റൊ​രു ‘മേ​ള’​യു​മാ​യി മ​മ്മൂ​ട്ടി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി നി​തീ​ഷ് സ​ഹ​ദേ​വ് ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് മാ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്ത്. ‘മേ​ള’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ത​ക​ർ​പ്പ​ൻ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടു. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും ഫ​സ്റ്റ് ലു​ക്കും പു​റ​ത്തു വി​ട്ട​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ മ​മ്മൂ​ട്ടി നി​ർ​മി​ക്കു​ന്ന ഒ​ൻ​പ​താം ചി​ത്ര​മാ​ണി​ത്. മാ​ത്ര​മ​ല്ല, മ​മ്മൂ​ട്ടി ക​മ്പ​നി ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ ചി​ത്രം കൂ​ടി​യാ​ണി​ത്. ഒ​രു പ​ക്കാ മാ​സ്സ് എ​ന്റ​ർ​ടെ​യ്ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ നി​തീ​ഷ് സ​ഹ​ദേ​വും അ​നു​രാ​ജ് ഒ.​ബി.​യും ചേ​ർ​ന്നാ​ണ് ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം 2027 ൽ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

സ​ര്‍​ക്ക​സ് ക​മ്പ​നി ഉ​ട​മ​യാ​യ ഗ്യാം​ഗ്സ്റ്റ​റാ​യാ​കും മ​മ്മൂ​ട്ടി ‘മേ​ള’​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നാ​ണ് സൂ​ച​ന. ഫ​സ്റ്റ് ലു​ക്കി​ന​പ്പു​റം ച​ര്‍​ച്ച​യാ​കു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലാ​ണ്. ഈ ​പേ​രി​ന് മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ല്‍ വ​ലി​യൊ​രു പ്രാ​ധാ​ന്യ​മു​ണ്ട്.

മ​മ്മൂ​ട്ടി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ആ​ദ്യ സി​നി​മ​യു​ടെ പേ​ര് ‘മേ​ള’ എ​ന്നാ​യി​രു​ന്നു. കെ.​ജി .ജോ​ര്‍​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ 1980ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ വി​ജ​യ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. അ​തും സ​ർ​ക്ക​സ് ആ​സ്പ​ദ​മാ​ക്കി എ​ടു​ത്ത സി​നി​മ​യാ​യി​രു​ന്നു.

46 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം മ​റ്റൊ​രു ‘മേ​ള’​യു​മാ​യി മ​മ്മൂ​ട്ടി എ​ത്തു​മ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ വാ​നോ​ള​മാ​ണ്. ആ​രാ​ധ​ക​ര്‍​ക്ക് ആ​ഘോ​ഷി​ക്കാ​നു​ള്ള എ​ല്ലാ വ​ക​യും ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രു​പാ​ട് നാ​ളു​ക​ൾ​ക്കു​ശേ​ഷം വ​രു​ന്ന ഔ​ട്ട് ആ​ൻ ഔ​ട്ട് മ​മ്മൂ​ട്ടി മാ​സ് ക​മേ​ഴ്സ്യ​ൽ ചി​ത്ര​മാ​കും ഈ ‘​മേ​ള’.

ജിം​ഷി ഖാ​ലി​ദ് ആ​ണ് ചി​ത്ര​ത്തി​ന് കൈ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​നം ആ​രം​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഗം​ഭീ​ര മാ​സ് ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ആ​ക്ഷ​ൻ, കോ​മ​ഡി, മാ​സ് എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ഒ​രു മെ​ഗാ കാ​ൻ​വാ​സ് ചി​ത്ര​മാ​യാ​ണ് ഇ​തൊ​രു​ങ്ങു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്കൊ​പ്പം വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ‘ഫാ​ലി​മി’ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഒ​രു​ക്കി അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തീ​ഷ് സ​ഹ​ദേ​വ് അ​തി​ന് ശേ​ഷം ത​മി​ഴി​ൽ ‘ത​ലൈ​വ​ർ ത​മ്പി ത​ലൈ​മ​യി​ൽ’ എ​ന്ന സൂ​പ്പ​ർ ഹി​റ്റും ഒ​രു​ക്കി​യി​രു​ന്നു. അ​ദ്ദേ​ഹം വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ലും ഈ ​പ്രോ​ജ​ക്ട് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ജീ​ന്‍ പോ​ള്‍ ലാ​ല്‍, സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന​വേ​ഷം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ ഹാ​ഷി​റും മേ​ള​യു​ടെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ക​ളം​കാ​വ​ൽ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്രേ​ക്ഷ​ക​രും നി​രൂ​പ​ക​രും ഒ​രു​പോ​ലെ പ്ര​ശം​സ ചൊ​രി​ഞ്ഞ എ​ട്ട് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ൽ കൂ​ടി വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​രും സി​നി​മാ പ്രേ​മി​ക​ളും മേ​ള കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റെ​ർ ഫി​ലിം​സ്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സു​നി​ൽ സി​ങ്, ക​ഥ, തി​ര​ക്ക​ഥ- നി​തീ​ഷ് സ​ഹ​ദേ​വ്, അ​നു​രാ​ജ് ഓ ​ബി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - അ​ഗ്നി​വേ​ഷ് ര​ഞ്ജി​ത്ത്, ഛായാ​ഗ്ര​ഹ​ണം - ജിം​ഷി ഖാ​ലി​ദ്, എ​ഡി​റ്റ​ർ- ബ്ലെ​സ് തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ഷാ​ജി ന​ടു​വി​ൽ, ആ​ക്ഷ​ൻ- കാ​ർ​ത്തി​കേ​യ​ൻ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, സ​ലാം, കോ​സ്റ്റും ഡി​സൈ​ൻ - മെ​ൽ​വി ജെ , ​അ​ഭി​ജി​ത്,  ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​തീ​ഷ് എ​സ് പി​ള്ളൈ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​രോ​മ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ -തൗ​ഫീ​ഖ് ഹു​സൈ​ൻ, വി​എ​ഫ്എ​ക്സ്- എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, അ​സ്സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ​സ്- ആ​ഷി​ഖ് സ​ലാം, റി​ത്വി​ക് ലി​മ രാ​മ​ദാ​സ്, സ്റ്റി​ൽ​സ് - ന​വി​ൻ മു​ര​ളി, ടൈ​റ്റി​ൽ ആ​ൻ​ഡ് പോ​സ്റ്റെ​ർ​സ് - യെ​ല്ലോ​ടൂ​ത്സ്‌, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ,  പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Corehub Up