Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melania

വ​ൺ ഫോ​ട്ടോ പ്ലീ​സ്...., ത​ന്നോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​ൻ മെ​ലോ​ണി കെ​ഞ്ചി​യെ​ന്നു ട്രം​പ്; നിഷേധിച്ച് മെ​ലോ​ണി

പാ​​​​​രീ​​​​​സ്: ഫ്രാ​​​​​ൻ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്ന ജി 7 ​​​​​ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കി​​​​​ടെ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ർ​​​​​ജി​​​​​യ മെ​​​​​ലോ​​​​​ണി ത​​​​​ന്നോ​​​​​ടൊ​​​​​പ്പം ഫോ​​​​​ട്ടോ​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ കെ​​​​​ഞ്ചി​​​​​യെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ൽ.

ത​​​​​നി​​​​​ക്ക് അ​​​​​തി​​​​​നു താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും എ​​​​​ന്നാ​​​​​ൽ മെ​​​​​ലോ​​​​​ണി​​​​​യോ​​​​​ടു സ​​​ഹ​​​താ​​​പം തോ​​​​​ന്നി​​​​​യി​​​​​ട്ടാ​​​​​ണ് ഫോ​​​​​ട്ടോ​​​​​യ്ക്ക് സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​തെ​​​​​ന്നും ട്രം​​​​​പ് പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ചു. 

ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ചാ​​​​​ന​​​​​ലാ​​​യ എ​​​ൽ​​​എ7​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ലാ​​​​​ണ് ട്രം​​​​​പ് വി​​​​​വാ​​​​​ദ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

‘അ​​​​​വ​​​​​ൾ എ​​​​​ന്നോ​​​​​ടൊ​​​​​പ്പം ഒ​​​​​രു ഫോ​​​​​ട്ടോ​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ കെ​​​​​ഞ്ചി. അ​​​​​വ​​​​​ൾ​​​​​ക്ക് എ​​​​​ന്നോ​​​​​ടൊ​​​​​പ്പം ഒ​​​​​രു ഫോ​​​​​ട്ടോ​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ആ​​​​​ഗ്ര​​​​​ഹ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​ൻ അ​​​​​ത് എ​​​​​ടു​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, പ​​​​​ക്ഷേ എ​​​​​നി​​​​​ക്ക് അ​​​​​വ​​​​​ളോ​​​​​ട് സ​​​ഹ​​​താ​​​പം തോ​​​​​ന്നി’- ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ ട്രം​​​​​പി​​​​​ന്‍റെ വാ​​​​​ദം മെ​​​​​ലോ​​​ണി ത​​​​​ള്ളി.

‘ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും കെ​​​​​ട്ടി​​​​​ച്ച​​​​​മ​​​​​ച്ച​​​​​താ​​​​​ണ്. ഞാ​​​​​ൻ ശ​​​​​രി​​​​​ക്കും അ​​​​​ത്ഭു​​​​​ത​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ത​​​​​ന്‍റെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളോ​​​​​ട് എ​​​​​ന്തി​​​​​നാ​​​​​ണ് ഇ​​​​​ങ്ങ​​​​​നെ പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന​​​​​തെ​​​​​ന്ന് എ​​​​​നി​​​​​ക്ക് മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്നി​​​​​ല്ല. മാ​​​​​ത്ര​​​​​മ​​​​​ല്ല, ഇ​​​​​ത് ആ​​​​​ദ്യ​​​​​ത്തെ ത​​​​​വ​​​​​ണ​​​​​യു​​​​​മ​​​​​ല്ല’ - മെ​​​​​ലോ​​​​​ണി പ​​​​​റ​​​​​ഞ്ഞു.

പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും യു​​​​​എ​​​​​സി​​​​​ന്‍റെ​​​​​യും ശ​​​​​ത്രു​​​​​ക്ക​​​​​ളോ​​​​​ട് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​തേ നി​​​​​ല​​​​​പാ​​​​​ട് കാ​​​​​ണി​​​​​ക്കാ​​​​​ത്ത​​​​​ത് നി​​​​​രാ​​​​​ശാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും മെ​​​​​ലോ​​​​​ണി പ​​​​​റ​​​​​ഞ്ഞു.

അ​​​​​വി​​​​​ടത്തെ നേ​​​​​താ​​​​​ക്ക​​​​​ളോ​​​​​ട് അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന​​​​​ത്. ട്രം​​​​​പ് ഒ​​​​​രു കാ​​​​​ര്യം ഓ​​​​​ർ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും താ​​​​​നോ ഇ​​​​​റ്റ​​​​​ലി​​​​​യോ ഒ​​​​​രി​​​​​ക്ക​​​​​ലും യാ​​​​​ചി​​​​​ക്കാ​​​​​റി​​​​​ല്ലെ​​​​​ന്ന് ട്രം​പ് ഓ​ർ​ക്ക​ണ​മെ​ന്നും മെ​​​​​ലോ​​​​​ണി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Latest News

Corehub Up