Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MeltingICe

മ​ഞ്ഞു​രു​കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡ് ക​ട​ലി​ലേ​ക്ക് വ​ൻ​തി​മിം​ഗ​ല​ങ്ങ​ളു​ടെ പ്ര​വാ​ഹം

നൂ​ക്(​ഗ്രീ​ൻ​ലാ​ൻ​ഡ്): ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ ഗ്രീ​ൻ​ലാ​ൻ​ഡി​ലെ ക​ട​ൽ​മ​ഞ്ഞ് വേ​ഗ​ത്തി​ൽ ഉ​രു​കി​മാ​റു​ന്ന​തോ​ടെ, അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന കൂ​റ്റ​ൻ തി​മിം​ഗ​ല​ങ്ങ​ൾ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഹം​പ്ബാ​ക്ക്, ഫി​ൻ, മി​ങ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് വ​ൻ തി​മിം​ഗ​ല​ങ്ങ​ൾ ക​ട​ൽ​മ​ഞ്ഞി​ല്ലാ​ത്ത തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ഹാ​രം തേ​ടി​യെ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ക​ട്ടി​യു​ള്ള മ​ഞ്ഞ് മൂ​ടി​ക്കി​ട​ന്നി​രു​ന്ന ഈ ​തീ​ര​ങ്ങ​ളി​ലേ​ക്ക് ഈ ​തി​മിം​ഗ​ല​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​സാ​ധ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം കാ​ര​ണം സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല ഉ​യ​രു​ക​യും മ​ഞ്ഞ് ഉ​രു​കു​ക​യും ചെ​യ്ത​തോ​ടെ ഇ​വ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​തു​ട​ങ്ങി. 2006 വ​രെ ന​ട​ത്തി​യ ക​പ്പ​ൽ സ​ർ​വേ​ക​ളി​ൽ ഇ​വി​ടെ ഒ​റ്റ ഹം​പ്ബാ​ക്ക് തി​മിം​ഗ​ല​ത്തെ​യും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ 2024 ആ​യ​പ്പോ​ഴേ​ക്കും ഇ​വ​യു​ടെ സാ​ന്നി​ധ്യം നൂ​റി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. 2024ലെ ​വേ​ന​ൽ​ക്കാ​ല​ത്തു മാ​ത്രം ഏ​ക​ദേ​ശം 4,000 ഹം​പ്ബാ​ക്ക് തി​മിം​ഗ​ല​ങ്ങ​ളും 6,000 ഫി​ൻ തി​മിം​ഗ​ല​ങ്ങ​ളും 6,000 മി​ങ്ക് തി​മിം​ഗ​ല​ങ്ങ​ളും ഗ്രീ​ൻ​ലാ​ൻ​ഡ് ക​ട​ലി​ൽ എ​ത്തി​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ചൂ​ടു​പി​ടി​ച്ച വെ​ള്ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​മാ​റ്റം ചി​ല തി​മിം​ഗ​ല​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​ണെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശീ​യ ആ​ർ​ട്ടി​ക് ജീ​വി​വ​ർ​ഗ​ങ്ങ​ളാ​യ ന​ർ​വാ​ൾ​സ്, ബെ​ലൂ​ഗാ​സ് എ​ന്നി​വ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. മ​ഞ്ഞ് കു​റ​യു​ന്ന​തോ​ടെ ഇ​വ​യു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ക​യും മ​റ്റു തി​മിം​ഗ​ല​ങ്ങ​ൾ ഇ​വ​യു​ടെ അ​തി​ർ​ത്തി കൈ​യേ​റു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up