Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memo

സ​തീ​ശ​നെ കാ​ണാ​നെ​ത്തി​യ കേ​ര​ള ഹൗ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മെ​മ്മോ; ന​ട​പ​ടി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൗ​സി​ൽ വി.​ഡി. സ​തീ​ശ​നെ അ​നു​മ​തി​യി​ല്ലാ​തെ കാ​ണാ​ൻ ശ്ര​മി​ച്ച ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി നീ​ക്കം മു​ഖ്യ​മ​ന്ത്രി ത​ട​ഞ്ഞു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രെ ചൊ​ല്ലി​യാ​ണ് കേ​ര​ള ഹൗ​സി​ൽ പു​തി​യ വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.

ജീ​വ​ന​ക്കാ​രാ​യ സി​ബി ജോ​സും പി.​സി.​സു​രേ​ഷ് കു​മാ​റു​മാ​ണ് മു​റി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ പു​നീ​ത് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള ഹൗ​സ് ക​ൺ​ട്രോ​ള​ർ ഇ​രു​വ​ർ​ക്കും മെ​മ്മോ ന​ൽ​കി. വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി കേ​ര​ള ഹൗ​സി​ലെ​ത്തു​മ്പോ​ൾ സു​ര​ക്ഷ​യു​ടെ​യും തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി മു​റി​ക്ക് മു​ന്നി​ൽ അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം​കൂ​ട​രു​തെ​ന്ന് നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യി​ൽ കേ​ര​ള ഹൗ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. പു​നീ​ത് കു​മാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു.

Latest News

Corehub Up