എടക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ സ്മരണാർഥം രൂപീകരിച്ച വി.വി. പ്രകാശ് സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. എടക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. പ്രകാശിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ കാരക്കുന്നൻ അധ്യക്ഷത വഹിച്ചു.
വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, റിയാസ് എടക്കര, ബാബു തോപ്പിൽ, കെ. രാധാകൃഷ്ണൻ, ഹാരിസ് ബാബു ചാലിയാർ, നിഷാദ് മെട്രിക്, സുലൈമാൻ കാട്ടിപ്പടി, മുഹമ്മദ് റാഫി, റഹീം വാളശേരി, വിഷ്ണു കാവുങ്ങൽ എന്നിവർ പങ്കെടുത്തു.