Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MenToo

Kouthukam

വിവാഹജീവിതത്തിലെ മറഞ്ഞിരിക്കുന്ന യാഥാർഥ്യങ്ങൾ; സ്ത്രീപക്ഷ നിയമങ്ങൾക്കിടയിൽ നീതി തേടി ഒരു ഭർത്താവ്

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം ഗാർഹിക പീഡനത്തെക്കുറിച്ചുള്ള പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഭാര്യ ഭർത്താവിനെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. രണ്ട് വർഷത്തോളമായി താൻ നിരന്തരമായി പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഭർത്താവ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

പീഡനത്തിന്‍റെ തെളിവുകൾ ശേഖരിക്കാനായി ലാപ്‌ടോപ്പ് ഉപയോഗിച്ച് ഇദ്ദേഹം രഹസ്യമായി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ദേഷ്യത്തോടെയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പലരെയും അമ്പരപ്പിച്ചു.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വിവാഹജീവിതത്തെ ഭയത്തോടെ നോക്കിക്കാണുന്നെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ കുടുംബബന്ധങ്ങളുടെ അടിത്തറ തന്നെ ഇളക്കുന്നതാണെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.

അതേസമയം, ഇത്തരം സംഭവങ്ങൾ ഉയർത്തിക്കാട്ടി സ്ത്രീകളെയും ഒരു പ്രത്യേക വിഭാഗത്തെയും പൊതുവായി അധിക്ഷേപിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്. വൈറലായ ഓരോ സംഭവങ്ങളും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് കാരണമാകുന്നത് മറ്റൊരു ആശങ്കയായി മാറുകയാണ്.

ഗാർഹിക പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ പൊതുവെ സ്ത്രീകളെ മാത്രം ഇരകളായി കാണുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഇത്തരമൊരു സംഭവം പുറത്തുവരുമ്പോൾ, പുരുഷന്മാരും ഗാർഹിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന യാഥാർഥ്യം അടിവരയിടപ്പെടുകയാണ്.

പലപ്പോഴും കുടുംബത്തിലെയും സമൂഹത്തിലെയും പേടിയും നാണക്കേടും ഭയന്ന് പുരുഷന്മാർ തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ പുറത്തു പറയാറില്ല.

നിലവിലെ നിയമസംവിധാനങ്ങൾ ഭൂരിഭാഗവും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതിനാൽ, പുരുഷന്മാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനോ നിയമപരമായ സഹായം തേടാനോ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.

ലിംഗഭേദമില്ലാതെ, പീഡനങ്ങളെ ഒരുപോലെ കാണേണ്ടതും ഇരകൾക്ക് നീതി ലഭ്യമാക്കാൻ ഉതകുന്ന നിയമങ്ങളും സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം, പുരുഷന്മാർ നേരിടുന്ന ഇത്തരം പീഡനങ്ങളെ എങ്ങനെ ശാസ്ത്രീയമായും നിയമപരമായും നേരിടാം എന്നതിനെക്കുറിച്ചാണ് സമൂഹം ചിന്തിക്കേണ്ടത്.



Note: deepika news could not verify the authenticity of the viral video

Latest News

Corehub Up