Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Menace

തെരുവുനായ ശല്യം: തദ്ദേശ വകുപ്പിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

തിരുവനന്തപുരം: ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തിൽ വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസയച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾ, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ദൈവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്പോട്ടുകൾ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുന്നതായി പരാതിക്കാരൻ ആരോപിച്ചു.

പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

Latest News

Corehub Up