ദക്ഷിണേന്ത്യന് ശില്പശാല നാളെ ചെത്തിപ്പുഴയില്
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്ട്ടുമെന്റ് ഓഫ് സൈക്യാട്രിയുടെ നേതൃത്വത്തില് ആര്ട്ടിഫിഷ്യല് ഇന്റലിജൻസ് ഉപകരണങ്ങള് മാനസികാരോഗ്യരംഗത്ത് എങ്ങിനെ ഫലപ്രദമായും നൈതികമായും ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് ആശുപത്രി കോണ്ഫറന്സ് ഹാളില് നാളെ രാവിലെ എട്ടുമുതല് വൈകുന്നേരം 4.30 വരെ ശില്പശാല നടക്കും.
ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കും. ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. സാഗര് ടി, സെന്റ് തോമസ് ആശുപത്രി സെക്യാട്രിക് വിഭാഗം സീനിയര് കൺസൾട്ടന്റ് ഡോ. പി.സി. ഷാഹുല് അമീന് എന്നിവര് വിവിധ സെഷനുകളില് ക്ലാസുകള് നയിക്കും.
പരിപാടികള്ക്ക് ആശുപത്രി അസോ. ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പില്, പോള് മാത്യു എന്നിവര് നേതൃത്വം നല്കും.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ പ്രമുഖരായ 60 ചികിത്സകര് ശില്പശാലയില് പങ്കെടുക്കും. കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനും 9633100011 എന്ന നമ്പറില് ബന്ധപ്പെടണം.