Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MentallyChallengedGirl

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം;രക്ഷകരായി തെ​രു​വു​നാ​യ്ക്ക​ൾ

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ:മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന യു​​​​വ​​​​തി​​​​യെ രാ​​​​ത്രി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​നി​​​​ഞ്ഞ യു​​​​വാ​​​​വി​​​​നെ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ ക​​​​ടി​​​​ച്ചോ​​​​ടി​​​​ച്ചു. കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ തു​​​​ടി​​​​യ​​​​ല്ലൂ​​​​ർ എ​​​​ൻ​​​​ജി​​​​ജി​​​​ഒ കോ​​​​ള​​​​നി-​​​​അ​​​​ശോ​​​​ക്പു​​​​രം റെ​​​​യി​​​​ൽ​​​​വേ മേ​​​​ൽ​​​​പ്പാ​​​​ല​​​​ത്തി​​​​ന് താ​​​​ഴെ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ യു​​​​വാ​​​​വ് തെ​​​​രു​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന യു​​​​വ​​​​തി​​​​യെ ക​​​​ണ്ട് ആ​​​​ദ്യം ക​​​​ല്ലെ​​​​​​​​റി​​​​ഞ്ഞ് അ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നാ​​​​യ്ക്ക​​​​ളെ ഓ​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ആ​​​​രു​​​​മി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി യു​​​​വ​​​​തി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​നി​​​​ഞ്ഞു. പേ​​​​ടി​​​​ച്ച​​​​ര​​​​ണ്ട യു​​​​വ​​​​തി ബ​​​​ഹ​​​​ളം വ​​​​ച്ചതോടെ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തി​​​​രി​​​​ച്ചെ​​​​ത്തി അ​​​​ക്ര​​​​മി​​​​യു​​​​ടെ​​​മേ​​​​ൽ കു​​​​ര​​​​ച്ചു​​​​ചാ​​​​ടു​​​​ക​​​​യും കാ​​​​ലി​​​​ൽ ക​​​​ടി​​​​ച്ച് ഓ​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ ഇയാൾ ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

സ​​​​മീ​​​​പ​​​​ത്തെ ഒ​​​​രു ക​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​ദേ​​​​ശ​​​​ത്തെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് തു​​​​ടി​​​​യ​​​​ല്ലൂ​​​​ർ പൊലി​​​​സ് ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ കണ്ടത്.

ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ഭൂ​​​​പ​​​​തി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. തെ​​​​രു​​​​വി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന യു​​​​വ​​​​തി​​​​യെ സം​​​​ര​​​​ക്ഷി​​​​ച്ച നാ​​​​യ്ക്ക​​​​ളു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​ണ്.

Latest News

Corehub Up