Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meppadi Gasps

Wayanad

ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ ശ്വാ​സം മു​ട്ടി മേ​പ്പാ​ടി; ബൈ​പാ​സ് ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ന്നു

മേ​പ്പാ​ടി: വാ​ഹ​ന​ത്തി​ര​ക്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും ടൗ​ണ്‍ വീ​ര്‍​പ്പു​മു​ട്ടു​ന്ന​തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ രൂ​പം ന​ല്‍​കി​യ ബൈ​പാ​സ് പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ന്നു. ജീ​വ​നു​വേ​ണ്ടി പൊ​രു​തു​ന്ന രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​പോ​ലും ദീ​ര്‍​ഘ​നേ​രം റോ​ഡി​ല്‍ കു​രു​ങ്ങു​ന്ന​ത് പ​തി​വാ​യി​ട്ടും പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍​ക്ക് ശു​ഷ്‌​കാ​ന്തി​യി​ല്ല.

ചെ​റു​തും ഇ​ടു​ങ്ങി​യ​തു​മാ​യ ടൗ​ണി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​ത്ര വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സ​വും വ​ന്നു​പോ​കു​ന്ന​ത്. ഇ​തി​ല്‍ ഏ​റി​യ പ​ങ്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ്. ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ടൗ​ണി​ല്‍ രാ​വി​ലെ രൂ​പ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​ന്ധ്യ​യോ​ടെ​യാ​ണ് അ​ഴി​യു​ന്ന​ത്. കോ​ഴി​ക്കോ​ട്-​ഊ​ട്ടി അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യാ​ണ് മേ​പ്പാ​ടി ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​താ​ണ് ടൗ​ണി​ലെ വാ​ഹ​ന ബാ​ഹു​ല്യ​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണം. ഈ ​പ്ര​ശ്‌​നം പ​രി​ഹൃ​ത​മാ​ക​ണ​മെ​ങ്കി​ല്‍ ബൈ​പാ​സ് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക​ണം.

30 വ​ര്‍​ഷം മു​മ്പ് ഇ​ത്ര​യ​ധി​കം വാ​ഹ​ന​ത്തി​ര​ക്കി​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് ബൈ​പാ​സി​നു​വേ​ണ്ടി അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ്ര​മം തു​ട​ങ്ങി​യ​ത്. ഇ​തി​ന്റെ ഫ​ല​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. ബൈ​പാ​സി​ന് 11 ഏ​ക്ക​റി​ല്‍​പ​രം ഭൂ​മി അ​ക്വ​യ​ര്‍ ചെ​യ്യ​ണ​മെ​ന്നു ക​ണ​ക്കാ​ക്കി ഫ​ണ്ട് അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍ അ​ക്വി​സി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം  സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​തു​കാ​ര​ണം പ്രോ​ജ​ക്ട് ലാ​പ്‌​സാ​യി. പി​ന്നീ​ടും പ​ല​ത​വ​ണ സ​ര്‍​വേ​യും അ​ലൈ​ന്‍​മെ​ന്റ് ത​യാ​റാ​ക്ക​ലും ന​ട​ന്നു​വെ​ന്ന​ല്ലാ​തെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. അ​ക്വ​യ​ര്‍ ചെ​യ്യേ​ണ്ട ഭൂ​മി​യു​ടെ ക​ണ​ക്കി​ല്‍ ബോ​ധ​പൂ​ര്‍​വം തി​രി​മ​റി ന​ട​ത്തി റ​വ​ന്യു വ​കു​പ്പാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ച​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രി​ല്‍ പ​ല​രും.

ആ​ദ്യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബൈ​പാ​സി​ന് ബ​ജ​റ്റി​ല്‍ ഒ​രു കോ​ടി രൂ​പ ടോ​ക്ക​ണ്‍ അ​ഡ്വാ​ന്‍​സ് അ​നു​വ​ദി​ച്ച​തും പ്ര​ത്യേ​ക​ഫ​ലം ചെ​യ്തി​ല്ല.  ബൈ​പാ​സി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍ മി​ണ്ടു​ന്നി​ല്ല. പ​ദ്ധ​തി​ക്കാ​യി മൂ​ന്നി​ട്ടി​റ​ങ്ങ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും ത​യാ​റാ​ത്ത സ്ഥി​തി​യും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

Latest News

Corehub Up