കൊച്ചി: ചേരാനെല്ലൂരിൽ സ്കൂട്ടര്‍ യാത്രികന്റെ മരണത്തിനിടയാക്കിയ ബെന്‍സ് കാര്‍ ഓടിച്ച പതിനേഴുകാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ അനുമതിയോടെ ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത്. രക്ഷിതാക്കളുടെ സാന്നിധ്യം ഒഴിവാക്കിയായിരുന്നു നടപടികള്‍.
മാതാപിതാക്കള്‍ അറിയാതെ മുമ്പും കാറും റേസിംഗ് ബൈക്കും ഓടിച്ചിട്ടുള്ളതായി അന്വേഷണസംഘത്തിന് 17കാരന് മൊഴി നല്‍കിയതായാണ് വിവരം.
കേസില്‍ തുടര്‍നടപടികളുടെ ഭാഗമായി കൂട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് തയാറാക്കി ക്രൈംബ്രാഞ്ച് വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.