Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MercedesF1

കി​രീ​ടം കൈ​യെ​ത്തും ദൂ​ര​ത്ത്; കി​മി ആ​ന്‍റോ​ണെ​ല്ലി​ക്ക് വൈ​റ​ൽ പ​നി

മെ​ക്സി​ക്കോ സി​റ്റി: ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന മെ​ഴ്സി​ഡ​സ് ഡ്രൈ​വ​ർ കി​മി ആ​ന്‍റോ​ണെ​ല്ലി​ക്ക് വൈ​റ​ൽ പ​നി. മെ​ക്സി​ക്കോ ഗ്രാ​ൻ​പ്രീ​ക്ക് മു​മ്പാ​ണ് താ​ര​ത്തി​ന് പ​നി​പി​ടി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ന്ന് താ​ര​ത്തെ ഒ​ഴി​വാ​ക്കി. വി​ശ്ര​മ​ത്തി​ലൂ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും  പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ താ​രം പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മെ​ഴ്സി​ഡ​സും എ​ഫ്ഐ​എ​യും അ​റി​യി​ച്ചു.

ഫോ​ർ​മു​ല വ​ൺ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ലോ​ക ചാ​മ്പ്യ​നെ​ന്ന നേ​ട്ട​ത്തി​ന് അ​രി​കി​ലാ​ണ് 20കാ​ര​നാ​യ ആ​ന്‍റോ​ണെ​ല്ലി. ക​ഴി​ഞ്ഞ​യാ​ഴ്ച ഓ​സ്റ്റി​നി​ൽ ന​ട​ന്ന യു​എ​സ് ഗ്രാ​ൻ​പ്രീ​യി​ൽ വി​ജ​യി​ച്ച ശേ​ഷ​മാ​ണ് താ​രം മെ​ക്സി​ക്കോ​യി​ലെ​ത്തി​യ​ത്. സീ​സ​ണി​ൽ ഇ​നി അ​ഞ്ച് റേ​സു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ടീം ​അം​ഗ​വും പ്ര​ധാ​ന എ​തി​രാ​ളി​യു​മാ​യ ജോ​ർ​ജ് റ​സ​ലി​നെ​ക്കാ​ൾ 123 പോ​യി​ന്‍റി​ന്‍റെ വ്യ​ക്ത​മാ​യ ലീ​ഡാ​ണ് താ​ര​ത്തി​നു​ള്ള​ത്. 

ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി 125 പോ​യി​ന്‍റ് മാ​ത്ര​മേ ഒ​രു താ​ര​ത്തി​ന് നേ​ടാ​നാ​കൂ. ഞാ​യ​റാ​ഴ്ച ഓ​ട്ടോ​ഡ്രോ​മോ ഹെ​ർ​മാ​നോ​സ് റോ​ഡ്രി​ഗ​സ് ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന മെ​ക്സി​ക്കോ ഗ്രാ​ൻ​പ്രീ​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തോ അ​തി​നു മു​ക​ളി​ലോ ഫി​നി​ഷ് ചെ​യ്യാ​നാ​യാ​ൽ ലോ​ക കി​രീ​ടം ഉ​റ​പ്പി​ക്കാം. റ​സ​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ലും ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ക്കും.

 

Latest News

Corehub Up