Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merger

ഒ​ന്നാ​കി​ല്ല; ല​യ​നം ത​ള്ളി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം

മും​​​​ബൈ: എ​​​​ൻ​​​​സി​​​​പി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ല​​​​യി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ത​​​​ള്ളി ശ​​​​ര​​​​ദ് പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗം. ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് ശ്ര​​​​ദ്ധ​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​ന്നും എ​​ൻ​​സി​​പി മ​​ഹാ​​രാ​​ഷ്‌​​ട്ര സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല കോ​​​​ർ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു ച​​​​ർ​​​​ച്ച​​​​യും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല, അ​​​​ത്ത​​​​ര​​​​മൊ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും ത​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​​ല്ല. താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലാ​​​​ണ് മു​​​​ഴു​​​​വ​​​​ൻ ശ്ര​​​​ദ്ധ​​​​യും. ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​ര്യ​​​​ട​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

 

National

ആം ആദ്മി പാർട്ടി എം​പി​മാ​രു​ടെ ബി​ജെ​പി ല​യ​ന​ത്തി​ന് അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി വി​ട്ട ഏ​ഴ് എം​പി​മാ​രു​ടെ ബി​ജെ​പി ല​യ​ന​ത്തി​ന് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ 245 അം​ഗ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം 113 ആ​യും എ​ൻ​ഡി​എ​യു​ടേ​ത് 148 ആ​യും ഉ​യ​ർ​ന്നു.

രാഷ്‌ട്രപ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​വ​രി​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന അ​ഞ്ചു പേ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ 113ലെ​ത്തി​യ​ത്.

എ​എ​പി വി​ട്ട രാ​ഘ​വ് ഛദ്ദ, ​അ​ശോ​ക് മി​ത്ത​ൽ, സ​ന്ദീ​പ് പ​ഥ​ക്, വി​ക്രം​ജി​ത് സിം​ഗ് സാ​ഹ്നി, ഹ​ർ​ഭ​ജ​ൻ സിം​ഗ്, സ്വാ​തി മാ​ലി​വാ​ൾ, ര​ജീ​ന്ദ​ർ ഗു​പ്ത എ​ന്നി​വ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​വ​രു​ടെ ല​യ​ന​ത്തി​ന് രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​രാഷ്‌ട്രപ​തി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു ആ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ലും പാ​ർ​ട്ടി​ക​ളു​ടെ പു​തി​യ അം​ഗ​ബ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ഞ്ചാ​ബി​ൽ​നി​ന്ന് ആ​കെ​യു​ള്ള ഏ​ഴ് രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളി​ൽ ആ​റു പേ​രും ബി​ജെ​പി​യി​ലെ​ത്തി. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​രം​ഗ​ത്തപ്പോലും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അം​ഗ​ബ​ല​മി​ല്ലാ​ത്ത ചെ​റു​പാ​ർ​ട്ടി​യാ​ണു പ​ഞ്ചാ​ബി​ൽ ബി​ജെ​പി. പ​ഞ്ചാ​ബി​ലെ 117 അം​ഗ നി​യ​മ​സ​ഭ​യി​ൽ വെ​റും ര​ണ്ട് എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണു ബി​ജെ​പി​ക്കു​ള്ള​ത്.

രാ​ജ്യ​സ​ഭ​യി​ൽ പ​ത്ത് എം​പി​മാ​രു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന എ​എ​പി​യു​ടെ അം​ഗ​ബ​ലം മൂ​ന്നാ​യി കു​റ​ഞ്ഞു. പ​ഞ്ചാ​ബി​ൽ​നി​ന്ന് ബ​ൽ​ബീ​ർ സിം​ഗ് സീ​ചെ​വാ​ൾ മാ​ത്ര​മാ​ണ് എ​എ​പി​യി​ൽ ശേ​ഷി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ​യി​ലെ പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ എ​ൻ.​ഡി. ഗു​പ്ത​യും എ​എ​പി​യി​ൽ തു​ട​രു​ന്നു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സി​ന്‍റെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​ണു ഗു​പ്ത.

രാജ്യസഭയിലെ രാജ്യസഭയിലെ പുതിയ അംഗബലം

ബിജെപി: 113 

(നേ​ര​ത്തേ 107 ആ​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അ​ഞ്ച് പേ​രും  ആ​റ് എ​എ​പി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന​തോ​ടെ​യാ​ണി​ത്).

എൻഡിഎ : 148

എഎപി: പത്തിൽനിന്ന് മൂന്നായി കുറഞ്ഞു 

പ​ത്താം ഷെ​ഡ്യൂ​ൾ

അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ 2003ലെ 91-ാം ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി നി​യ​മം ആ​ണ് കൂ​റു​മാ​റി​യ എ​എ​പി എം​പി​മാ​രെ അ​യോ​ഗ്യ​ത​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​ത്. രാഷ്‌ട്രീയ പാ​ർ​ട്ടി എം​പി​മാ​രി​ൽ കു​റ​ഞ്ഞ​തു മൂ​ന്നി​ൽ ര​ണ്ട് അം​ഗ​ങ്ങ​ൾ മ​റ്റൊ​രു പാ​ർ​ട്ടി​യി​ലേ​ക്കു മാ​റി​യാ​ൽ അ​തു ല​യ​ന​മാ​യി ക​ണ​ക്കാ​ക്കും എ​ന്ന​താ​യി​രു​ന്നു നി​യ​മ​ഭേ​ദ​ഗ​തി.

 

 

National

കൂറുമാറ്റ പ്രശ്നമില്ലെന്നു രാജ്യസഭാ ചെയർമാൻ; ഏ​ഴ് എ​എ​പി എം​പി​മാ​ർ ബി​ജെ​പി​യി​ൽ ല​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എം​പി​മാ​രു​ടെ ല​യ​ന​ത്തി​ന് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ രാ​ജ്യ​സ​ഭ​യി​ലെ ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം 113 ആ​യി. രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​ത്തി​റ​ക്കി​യ പു​തി​യ അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ഏ​ഴ് എ​എ​പി എം​പി​മാ​രു​ടെ ല​യ​നം അം​ഗീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തോ​ടെ എ​ന്‍​ഡി​എ​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ അം​ഗ​ബ​ലം 148 ആ​യി. ഏ​ഴ് പേ​രെ ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​എ​പി​യു​ടെ സം​ഖ്യ മൂ​ന്നാ​യി ചു​രു​ങ്ങി. എം​പി​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന് എ​എ​പി ന​ല്‍​കി​യ ക​ത്ത് ഇ​തോ​ടെ അ​പ്ര​സ​ക്ത​മാ​യി. നീ​ക്കം ത​ട​യാ​നാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ കാ​ണാ​നും സ​മ​യം തേ​ടി​യി​രു​ന്നു.

കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി ല​യ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ വാ​ദം. ല​യ​ന​ത്തി​ന് ശേ​ഷം ഏ​ഴ് എം​പി​മാ​രും ത​ങ്ങ​ളെ ബി​ജെ​പി എം​പി​മാ​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up