Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meridian Tech Park

മെ​റി​ഡി​യ​ൻ ടെ​ക് പാ​ർ​ക്കി​ന്‍റെ ഇ​ര​ട്ട ട​വ​ർ കാ​മ്പ​സ് ടെ​ക്നോ​ പാ​ർ​ക്കി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​ പാ​​​ർ​​​ക്കി​​​ൽ ആ​​​ദ്യ ഇ​​​ര​​​ട്ട ട​​​വ​​​ർ കാ​​​മ്പ​​​സാ​​​യി മെ​​​റി​​​ഡി​​​യ​​​ൻ ടെ​​​ക് പാ​​​ർ​​​ക്ക് ഉ​​​യ​​​രും. യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ അ​​​ൽ മ​​​ർ​​​സൂ​​​ഖി ഹോ​​​ൾ​​​ഡിം​​​ഗ്സ് എ​​​ഫ്ഇ​​​സ​​​ഡ്സി​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി 850 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്.

‘കേ​​​ര​​​ള​​​ത്തി​​​ന്‍റെ വെ​​​ർ​​​ട്ടി​​​ക്ക​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ നെ​​​ക്സ​​​സ് ’ എ​​​ന്ന് ബ്രാ​​​ൻ​​​ഡ് ചെ​​​യ്ത പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്ക് നേ​​​രി​​​ട്ടും ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ​​​ക്ക് പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ൽ ​​​ല​​​ഭി​​​ക്കും.

ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​റി​​​ഡി​​​യ​​​ൻ ടെ​​​ക് പാ​​​ർ​​​ക്കി​​​ന്‍റെ താ​​​ത്​​​പ​​​ര്യ​​​പ​​​ത്രം വ്യ​​​വ​​​സാ​​​യമ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ അ​​​ൽ മ​​​ർ​​​സൂ​​​ഖി ടെ​​​ക് പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ അ​​​ജീ​​​ഷ് ബാ​​​ല​​​ദേ​​​വ​​​നും ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ സ​​​ഞ്ജീ​​​വ് നാ​​​യ​​​രും ത​​​മ്മി​​​ൽ കൈ​​​മാ​​​റി.

അ​​​ത്യാ​​​ധു​​​നി​​​ക ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഇ​​​ക്കോ​​​സി​​​സ്റ്റ​​​മാ​​​യാ​​​ണ് മൂ​​​ന്ന​​​ര ഏ​​​ക്ക​​​റി​​​ൽ മെ​​​റി​​​ഡി​​​യ​​​ൻ ടെ​​​ക് പാ​​​ർ​​​ക്ക് സ​​​ജ്ജ​​​മാ​​​കു​​​ക. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ്, ഏ​​​വി​​​യേ​​​ഷ​​​ൻ ഐ​​​ടി, ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ഐ​​​ടി, റോ​​​ബോ​​​ട്ടി​​​ക്സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ഊ​​​ന്ന​​​ൽ.

Latest News

Corehub Up