District News
മട്ടന്നൂർ: ശ്രീശങ്കരാ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം ചെന്നിത്തല സമ്മാനിച്ചു.
സ്കൂൾ മാനേജർ സി.എച്ച്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കൗൺസിലർ എ. മധുസൂദനൻ, കെ. കുഞ്ഞികൃഷ്ണൻ, മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷവും പാഠ്യേതര ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.
വിവിധ പാഠ്യേതര ക്ലബ്ബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജിം അലക്സ് നിർവഹിച്ചു. പ്രിൻസിപ്പൽ ബിനു ജോൺ സ്കോളർഷിപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഹെഡ്മിസ്ട്രസ് റോഷ്നി ജേക്കബ്, പഞ്ചായത്തംഗം ആൻസ് വർഗീസ്, പിടിഎ പ്രസിഡന്റ് റോയി സേവ്യർ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളുടെ പ്രതിനിധികളായി മുംതാസ് ബീഗം, നവനീത് ബിജോ എന്നിവർ മറുപടി പറഞ്ഞു.
District News
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ മെറിറ്റ് ഡേ ആഘോഷം ഫാമിലി അപ്പോസ്തലേറ്റിൽ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
വിശ്വാസം മുഖമുദ്രയാക്കി അർപ്പണബോധവും സമർപ്പണ മനോഭാവവും വളർത്തണമെന്നും ദൈവഹിതം തിരിച്ചറിഞ്ഞുള്ള ലക്ഷ്യമാണ് ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതയുടെ ഡയറക്ടറിയുടെ പ്രകാശനവും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടിയ 150 വിദ്യാർഥികൾക്കുള്ള ട്രോഫികളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.
അതിരൂപത കുടുംബകൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ അധ്യക്ഷത വഹിച്ചു. എഐ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള കരിയർ ഒറിയന്റേഷൻ ക്ലാസിന് ഐ.ടി. അരുണൻ നേതൃത്വം നൽകി.
ജനറൽ കൺവീനർ പ്രഫ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി.ഷാജു, ട്രഷറർ സി.ടി ജോയ്, അതിരൂപത ഏകോപന സമിതി സെക്രട്ടറി ഷിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ കുടുംബകൂട്ടായ്മകളിലെ ഭാരവാഹികളുടെ മക്കളെയാണ് മെറിറ്റ് ഡേയിൽ ആദരിച്ചത്.
District News
ചെറുതോണി: കഞ്ഞിക്കുഴി സെന്റ് മേരീസ് യുപി സ്കൂളിൽ വെർബാക്ക് ആനിമൽ ഹെൽത്ത് ഇന്ത്യയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജോബീഷ് ജോർജ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്പോൾ എസ്എച്ച് മുഖ്യ പ്രഭാഷണം നടത്തി. വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. എസ്.എം. നസീൽ, വെർബാക്ക് പ്രോജക്ട് ഓഫീസർ എൽദോസ്, പിടിഎ വൈസ് പ്രസിഡന്റ് ബൈജു പോൾ, സ്കൂൾ ലീഡർ അലൻ സിൻസ് എന്നിവർ പ്രസംഗിച്ചു.
District News
കരിമണ്ണൂര്‍: സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.
പയസ് മലേക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, പ്രിന്‍സിപ്പല്‍ ബിസോയി ജോര്‍ജ്, ഹെഡ്മാസ്റ്റര് ബിജോയ് മാത്യു, മുന്‍ ഹെഡ് മാസ്റ്റര്‍ സജി മാത്യു, പഞ്ചായത്തംഗം ഷാജന് കുഴിക്കാട്ടുമ്യാലില്‍, അസി. വികാരി ഫാ. എബിന് കുഞ്ചിറക്കാട്ട്, സെബിന് കെ. എഫ്രേം, ജോസന് ജോണ്‍, ജോസ്മി സോജന്, മെഹറിന് ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.
District News
തൃശൂർ: സെന്റ് ക്ലെയേഴ്സ് സിജിഎച്ച്എസ്എസ് മെറിറ്റ് ഡേ പൂർവവിദ്യാർഥിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇറ്റാലിയൻ കമ്യൂണിറ്റി അംബാസഡറുമായ ഡോ. മേരി ഷൈനി ഉദ്ഘാടനം ചെയ്തു. അസീസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോണ്‍സി മരിയ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് മീഡിയ സ്റ്റഡീസ് വിഭാഗം ഡയറക്ടറും എംഐ കോണ്‍വെന്റ് ചാപ്ലെയിനുമായ ഫാ. ഫിജോ ആലപ്പാടൻ അനുഗ്രഹപ്രഭാഷണം നടത്തി. കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുരിയൻ സമ്മാനദാനം നിർവഹിച്ചു.
ഹെഡ് മിസ്ട്രസ് സിസ്റ്റർ ഷാനി ലിസ്ബത്ത്, എംഐ കോണ്‍വെന്റ് സുപ്പീരിയറും ലോക്കൽ മാനേജറുമായ സിസ്റ്റർ അൻസാ ജോണ്‍, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീസ്, പിടിഎ പ്രസിഡന്റ് ജി.ബി. കിരണ്‍, ഇ.വി. സിയ, സിസ്റ്റർ ഡെൻസിറോസ് എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറിസ്കൂൾ മെറിറ്റ് ഡേ ഉദ്ഘാടനം രാജൻ പല്ലൻ എംഎൽഎ നിർവഹിച്ചു. പൂർവവിദ്യാർഥിയായ എംഎൽഎയെ സ്കൂൾമാനേജർ ഫാ. ജോസ് വല്ലൂരാൻ പൊന്നാടയണിച്ചു.
മാർപാപ്പയുടെ പ്രത്യേക മെഡലിന് അർഹനായ മാനേജർ ഫാ. ജോസ് വല്ലൂരാൻ, കെസിഎസ്എൽ ഓൾ കേരള അവാർഡ് കരസ്ഥമാക്കിയ ഹയർ സെക്കൻഡറി അധ്യാപകൻ ജോൺ റാഫേൽ, ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരെ എംഎൽഎ ആദരിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. ജോഫി സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ ജോവൽ വി. ജോസഫ് നന്ദിയും പറഞ്ഞു. പ്ലസ്ടു, എസ്എസ്എൽസി, സ്പോർട്സ് വിജയികൾക്കു കൗൺസിലർ ബൈജു വർഗീസ് സമ്മാനങ്ങൾ നല്കി.
ജെംസ് ഓഫ് തോപ്പ് സെക്രട്ടറി പി.ബി. ജയൻ, ലൂർദ് കത്തീഡ്രൽ ട്രസ്റ്റി കെ.എ. റാഫി, മുൻ പ്രിൻസിപ്പൽ കെ.എഫ്. ബാബു, ഹെഡ്മിസ്ട്രസ് കെ. ഷേർലി ആന്റണി, പിടിഎ പ്രസിഡന്റ് ലിജോ ജോസ്, മദർ പിടിഎ പ്രസിഡന്റ് നിഷ മനോജ്, പിടിഎ വൈസ് പ്രസിഡന്റ് എം.ഡി. ജോജി, എം.എസ്. സെയ്ഫുദ്ദീൻ, അധ്യാപകരായ രാഗി കെ.ജോയ്, അനൂപ ദേവസി, എൻ.വി. ലിന്റോ, ഓഫീസ് സ്റ്റാഫ് കെ.വി. സിനീഷ്, സജോവി പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കട്ടപ്പന: പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ ജില്ലയില്‍നിന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും അഞ്ച് എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും അസോസിയേഷന് ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന യോഗം റോയ് കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആക്ട് ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന മുനിസിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി മുഖ്യാതിഥി ആയിരുന്നു. കെ.വി. സിജോ ക്ലാസ് നയിച്ചു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജിന്‍ സ്കറിയ, ഐക്യാംസ് സിഇഒ ഇ.എസ്. അജേഷ്, ബിനോയി ജോര്‍ജ്, മാര്ട്ടിന് ജോസഫ്, മഞ്ജു വില്‍സണ്‍, കെ.ടി. അജേഷ്, നിഷ ആന്റണി, ജിന്‍സി കെ. ബേബി എന്നിവര്‍ പ്രസംഗിച്ചു. ഐക്യാംസ് അക്കാദമിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
District News
ഒല്ലൂർ: സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മെറിറ്റ് ഡേ ആഘോഷം തൃശൂർ സബ് ജഡ്ജ് ടി.വി. വിൻസി ഉദ്ഘാടനം ചെയ് തു. നിർമല പ്രൊവിൻസ് എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ പ്രസന്ന അധ്യക്ഷത വഹിച്ചു.
മാനേജർ സിസ്റ്റർ മരിയ ജോസ് അവാർഡ് വിതരണംനടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ഐറിൻ ആന്റണി, പിടിഎ പ്രസിഡന്റ് ആശ മാടശേരി, റോസമ്മ വർഗീസ്, കെ. അഭിനന്ദ എന്നിവർ പ്രസംഗിച്ചു.
District News
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സ്കൂള്‍കിറ്റ് വിതരണവും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ആദരിക്കലും നടത്തി.
പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. പൈജാസ്, ജി-ടെക് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നോബി സുദര്ശന്, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.