Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mesoamerican

2875 വർഷം മുൻപുള്ള കഥ പറയും ത​ല​യോ​ട്ടി; മെ​സോ-​അ​മേ​രി​ക്ക​ന്‍ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചംവീ​ശുന്ന ക​ണ്ടെ​ത്ത​ല്‍

ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ, പസഫിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന മനോഹരരാജ്യം. രമണീയ കടൽത്തീരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും സാമ്രാജ്യം ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശം കൂടിയാണ്. മെ​സോ-​അ​മേ​രി​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ​ര്‍​ഷങ്ങൾക്കു മു​ന്‍​പു ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രുടെ ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് പുരാവസ്തുഗവേഷകർ. ബി​സി 850-ാ​ളം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്ന പു​രാ​ത​ന ശ​വ​കു​ടീ​രത്തിന്‍റെ ക​ണ്ടെ​ത്തലാണ് ശാ​സ്ത്ര​ലോ​ക​ത്ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ സാൻ സാ​ല്‍​വ​ദോറിന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ആന്‍റി​ഗ്വോ കു​സ്‌​ക​റ്റ്ലാ​നി​ലാ​ണ് പ്രീ-​ഹി​സ്പാ​നി​ക് കാ​ല​ഘ​ട്ട​ത്തി​ലെ ശ​വ​കു​ടീ​രം ക​ണ്ടെ​ത്തി​യ​ത്.

യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​സംഘമാണു പ​ര്യ​വേ​ക്ഷ​ണം മു​ന്നേ​റു​ന്ന​ത്. നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക​ള്‍​ച്ച​റി​ലെ വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഖ​ന​നം. ഖ​ന​ന​ത്തി​നി​ട​യി​ല്‍ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​ക്കൊ​പ്പം ക​ട​ലാ​മ​യു​ടെ ആ​കൃ​തി​യി​ലു​ള്ള ചെ​റി​യൊ​രു ഉ​സു​ലൂ​ത്താ​ന്‍ ക​ളി​മ​ണ്‍ പാ​ത്ര​വും ക​ണ്ടെ​ത്തിയിട്ടുണ്ട്. പ്ര​ദേ​ശ​ത്തു​ണ്ടാ​യ അ​ഗ്‌​നി​പ​ര്‍​വ​ത സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് അ​ടി​ഞ്ഞു​കൂ​ടി​യ ചാ​ര​പ്പാ​ളി​ക​ള്‍​ക്ക​ടി​യിൽനിന്നു മറ്റു ചില വസ്തുക്കളും ഗവേഷകർക്കു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​സോ-​അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ പ്രീ-​ഹി​സ്പാ​നി​ക് ശ​വ​കു​ടീ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി ഇ​തു മാ​റാ​നാ​ണു സാ​ധ്യ​ത. ര​ണ്ടു സ​ഹ​സ്രാ​ബ്ദ​ങ്ങ​ള്‍​ക്കു മു​ന്‍​പ്, ഈ ​മ​ണ്ണി​ല്‍ വ​സി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ചും സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഈ ​ക​ണ്ടെ​ത്ത​ലിലൂടെ ലഭിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. ക​മ​ഴ്ത്തി​ക്കി​ട​ത്തി​യ നി​ല​യി​ലാ​ണ് മ​നു​ഷ്യന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍. കൃ​ത്യ​മാ​യ പ​ഴ​ക്കം നി​ര്‍​ണ​യി​ക്കു​ന്ന​തി​നാ​യി റേ​ഡി​യോ​കാ​ര്‍​ബ​ണ്‍ ഡേ​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കും. ഒ​പ്പം, ലിംഗ​ഭേ​ദം തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ശ്ചി​മ എ​ല്‍ സാ​ല്‍​വ​ദോറി​ലെ പ്ര​സി​ദ്ധ​മാ​യ ചാ​ല്‍​ചു​വാ​പ്പ പു​രാ​വ​സ്തു കേ​ന്ദ്ര​ത്തി​ല്‍നിന്നു ല​ഭി​ച്ച തെ​ളി​വു​ക​ളു​മാ​യി ​പു​തി​യ ശ​വ​കു​ടീ​ര​ത്തി​നു സാ​മ്യ​ത​ക​ളു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​രു​തു​ന്നു. 1970-ക​ളി​ല്‍ ചാ​ല്‍​ചു​വാ​പ്പ​യി​ല്‍ ന​ട​ത്തി​യ ഖ​ന​ന​ത്തി​ല്‍ 33 മ​നു​ഷ്യ​രു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പൂർണരൂപത്തിലുള്ള 26 അ​സ്ഥി​കൂ​ട​ങ്ങ​ളും നാ​ലു ഭാ​ഗി​ക അ​വ​ശി​ഷ്ട​ങ്ങ​ളും മൂ​ന്നു ത​ല​യോ​ട്ടി​ക​ളു​മാ​ണ് അ​ന്ന​വി​ടെനിന്നു ഗവേഷകർക്കു ല​ഭി​ച്ച​ത്. അ​തി​ല്‍ പ​ല​തും കൈ​കാ​ലു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി ക​മ​ഴ്ത്തി​ക്കി​ട​ത്തി​യ നി​ല​യി​ലും, ചി​ല​ത് ശി​ര​ച്ഛേ​ദം ചെ​യ്യ​പ്പെ​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. സ​മാ​ന​മാ​യ എ​ന്തെ​ങ്കി​ലും ആ​ചാ​ര​ങ്ങ​ളോ, സം​സ്‌​കാ​ര​ങ്ങ​ളോ ആ​ണോ പു​തി​യ ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ലെ​ന്നും ഗവേഷകർ പരിശോധിക്കുന്നു.

Latest News

Corehub Up