തുറവൂർ: ലോകകപ്പിന്റെ ആവേശത്തിൽ തീരദേശ ജനതയും.മെസി ആരാധനയിൽ പേരുകേട്ട ചെല്ലാനത്തെ ചുണക്കുട്ടികൾ ഇത്തവണയും മറ്റു രാജ്യങ്ങളുടെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മെസിയുടെ പടുകൂറ്റൻ കട്ടൗട്ടാണ് ചെല്ലാനത്ത് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ മെസിയുടെയും അർജൻന്റീന ടീമിന്റെയും വലിയ കട്ടൗട്ടറുകൾ ഉയർത്തുകയും പടം മെസിയുടെ പക്കലെത്തുകയും ആരാധകരെ പ്രശംസിച്ചുകൊണ്ട് മെസിയുടെ കൈയൊപ്പോടെയുള്ള ഫുട്ബോൾ അയച്ചുകൊടുക്കുകയും ചെയ്തു.
ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വലിയ ഫ്ലക്സുകളാണ് തീരദേശത്തെ വിവിധ ഇടങ്ങളിൽ ഉയർത്തിയിരിക്കുന്നത്. യുവാക്കൾ ചേർന്ന് പല സ്ഥലങ്ങളിലും ലോകകപ്പ് മത്സരം കാണാൻ വലിയ സ്ക്രീനുകളും തയാറാക്കിയിട്ടുണ്ട്.