Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Name Fraud

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: കേ​സെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ഫ​യ​ലി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി ന​ൽ​കി​യ ഫ​യ​ലി​ൽ ഗ​വ​ർ​ണ​ർ ആ​ർ.​വി. അ​ർ​ലേ​ക്ക​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.

മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ഫ​യ​ലി​ൽ പു​തി​യ ഗ​വ​ർ​ണ​റാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക. ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റാ​യി മാ​റ്റി​നി​യ​മി​ച്ച ആ​ർ.​വി. അ​ർ​ലേ​ക്ക​ർ ഇ​ന്ന് കേ​ര​ളം വി​ടും. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ഇ​ന്നു ഉ​ച്ച​യ്ക്കു ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

മു​ൻ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ൽ ലോ​ക്ഭ​വ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​ത്. മു​ൻ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up