Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MetalPole

ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ഡി​ഗോ വി​മാ​നം മെ​റ്റ​ൽ പോ​ളി​ലി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ർ​ക്കിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​നം മെ​റ്റ​ൽ പോ​ളി​ലി​ടി​ച്ചു. ന​വി മും​ബൈ​യി​ൽ നി​ന്ന് ശ്രീ​ന​ഗ​റി​ലെ​ത്തി​യ വി​മാ​നം, വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​റാം ന​മ്പ​ർ ബേ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​നു​വ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് സ്റ്റെ​യ​ർ​കേ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണ്.

Latest News

Corehub Up