Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Methamphetamine

മ​ല​പ്പു​റ​ത്ത് മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി, പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ളി​ക്ക​ൽ ആ​ല​ക്ക​പ്പ​റ​മ്പ് സ്വ​ദേ​ശി കു​ടു​ക്കി​ൽ പു​റ്റാ​നി​ക്കാ​ട് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്.

വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 5.539 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ, 4800 രൂ​പ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്ന് എ​ക്‌​സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. കൊ​ണ്ടോ​ട്ടി, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​രം, എ​ട​വ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് മു​സ്ത​ഫ​യെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

മു​സ്ത​ഫ​യു​ടെ വി​ശ്വ​സ്ത​രാ​യ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​ക്‌​സൈ​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​യെ മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ടി. ​ദി​നേ​ശ​ൻ, ടി. ​സ​ന്തോ​ഷ്, ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​മോ​ദ് ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​ല​ഹ​രി​വേ​ട്ട​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up