Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metric Tonne

കേ​ര​ള​ത്തി​ൽനി​ന്ന് ലു​ലു ക​യ​റ്റി​യ​യ​ച്ച​ത് 5200 മെ​ട്രി​ക് ട​ണ്ണി​ല​ധി​കം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ

കൊ​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ ലു​​​ലു ഗ്രൂ​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു മാ​​​ത്രം 5200 മെ​​​ട്രി​​​ക് ട​​​ണ്ണി​​​ല​​​ധി​​​കം കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു. പ്ര​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് പ്ര​​​തി​​​മാ​​​സം നാ​​​ലു ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ലു​​​ലു ഗ്രൂ​​​പ്പ് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് മാ​​​ത്രം ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​തി​​​ലൂ​​​ടെ പ്ര​​​തി​​​മാ​​​സം 320 ട​​​ണ്ണി​​​ല​​​ധി​​​കം പ​​​ഴം, പ​​​ച്ച​​​ക്ക​​​റി വി​​​ഭ​​​വ​​​ങ്ങ​​​ൾ ലു​​​ലു​​​വി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി വി​​​ഭാ​​​ഗ​​​മാ​​​യ ഫെ​​​യ​​​ർ എ​​​ക്സ്പോ​​​ർ​​​ട്ട് വ​​​ഴി ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​മാ​​​ണ് ലു​​​ലു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി ലു​​​ലു​​​വി​​​ന്‍റെ കാ​​​ർ​​​ഗോ സ​​​ർ​​​വീ​​​സ് വ​​​ഴി​​​യു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി തു​​​ട​​​രു​​​ക​​​യാ​​​ണ്. പ​​​ഴം, പ​​​ച്ച​​​ക്ക​​​റി വി​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ ഇ​​​റ​​​ച്ചി, മീ​​​ൻ​​ വി​​​ഭ​​​വ​​​ങ്ങ​​​ളും ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്നു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​രെ 3094 മെ​​​ട്രി​​​ക് ട​​​ൺ പ​​​ഴം പ​​​ച്ച​​​ക്ക​​​റി, കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം കാ​​​ർ​​​ഗോ ഷി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യും ലു​​​ലു ഫെ​​​യ​​​ർ എ​​​ക്സ്പോ​​​ർ​​​ട്സ് പ്ര​​​വാ​​​സലോ​​​ക​​​ത്ത് എ​​​ത്തി​​​ച്ചു. ഇ​​​തി​​​ൽ 2,951 മെ​​​ട്രി​​​ക് ട​​​ൺ വി​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ത്തി​​​ച്ച​​​ത്. 36 ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​സ സ​​​ർ​​​വീസു​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ മാ​​​ത്രം 851 മെ​​​ട്രി​​​ക് ട​​​ൺ പ​​​ഴം, പ​​​ച്ച​​​ക്ക​​​റി വി​​​ഭ​​​വ​​​ങ്ങ​​​ൾ ജി​​​സി​​​സി​​​യി​​​ൽ എ​​​ത്തി. ഷി​​​പ്മെ​​​ന്‍റ് വ​​​ഴി​​​യു​​​ള്ള കാ​​​ർ​​​ഗോ​​​ക​​​ളി​​​ലൂ​​​ടെ 143 മെ​​​ട്രി​​​ക് ട​​​ൺ കാ​​​ർ​​​ഷി​​​ക വി​​​ഭ​​​വ​​​ങ്ങ​​​ളും പ്ര​​​വാ​​​സലോ​​​ക​​​ത്ത് എ​​​ത്തി.

ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ലു​​​ലു ഫെ​​​യ​​​ർ എ​​​ക്സ്പോ​​​ർ​​​ട്ട് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ദ്ധ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന​​​ങ്ങ​​​ളും കാ​​​ർ​​​ഷി​​​ക വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​യ​​​റ്റു​​​മ​​​തി കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up