Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metro Train

ബം​ഗ​ളൂ​രു ബി​ഇ​എം​എ​ലി​നു 414 കോ​ടി​യു​ടെ അ​ധി​ക മെ​ട്രോ ഓ​ർ​ഡ​ർ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ബി​ഇ​എം​എ​ലി​നു ബാം​ഗ​ളൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ 414 കോ​ടി​യു​ടെ അ​ധി​ക ഓ​ർ​ഡ​ർ ല​ഭി​ച്ചു. മെ​ട്രോ ട്രെ​യി​ൻ​സെ​റ്റ് നി​ർ​മാ​ണ​ത്തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം ഓ​ർ​ഡ​ർ 66 ട്രെ​യി​ൻ​സെ​റ്റാ​യി ഉ​യ​ർ​ന്നു. പു​തി​യ ട്രെ​യി​ൻ​സെ​റ്റു​ക​ൾ യെ​ല്ലോ ലൈ​ൻ കോ​റി​ഡോ​റി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് സാ​ധ്യ​ത.

സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ നി​ർ​മി​ത​മാ​യ ആ​റു കോ​ച്ചു​ക​ളു​ള്ള ഈ ​ട്രെ​യി​നു​ക​ളി​ൽ ആ​ധു​നി​ക എ​സി സം​വി​ധാ​ന​ങ്ങ​ളും സു​ര​ക്ഷാ സ​വി​ശേ​ഷ​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2023-ൽ ​ല​ഭി​ച്ച ക​രാ​റി​ന്‍റെ വി​പു​ലീ​ക​ര​ണ​മാ​ണ് പു​തി​യ ഓ​ർ​ഡ​ർ.

ഇ​പ്പോ​ൾ ല​ഭി​ച്ച ഈ ​ഓ​ർ​ഡ​ർ ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക ശേ​ഷി​യി​ലേ​ക്കു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നു ബി​ഇ​എം​എ​ൽ ചെ​യ​ർ​മാ​ൻ ശാ​ന്ത​നു റോ​യ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up