Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MetroNews

Special

മെ​ട്രോ​യി​ൽ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​ത്ര​ക്കാ​രു​ടെ തെ​രു​വ് യു​ദ്ധം; വീ​ഡി​യോ വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളും വി​ചി​ത്ര സം​ഭ​വ​ങ്ങ​ളും പ​രാ​മ​ർ​ശി​ക്കു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി ഡ​ൽ​ഹി മെ​ട്രോ​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​റു​ള്ള​ത്.

യാ​ത്ര​ക്കാ​രു​ടെ റീ​ൽ​സ് ചി​ത്രീ​ക​ര​ണം, അ​നാ​വ​ശ്യ നൃ​ത്ത​ങ്ങ​ൾ, ബ​ഹ​ള​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഡ​ൽ​ഹി​യി​ൽ നി​ന്ന് സ്ഥി​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​യി ഒ​രു സം​ഭ​വം അ​ടു​ത്തി​ടെ കൊ​ൽ​ക്ക​ത്ത മെ​ട്രോ​യി​ൽ നി​ന്നും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് കൊ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി ഭ​വ​ൻ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ണ്ട് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ (ആ​ർ​പി​എ​ഫ്) വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യി ത​ർ​ക്ക​ത്തി​ലും ക​യ്യാ​ങ്ക​ളി​യി​ലും ഏ​ർ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച​തി​ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 1000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം ഡ​ൽ​ഹി മെ​ട്രോ​യി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. യെ​ല്ലോ ലൈ​നി​ലെ വ​നി​താ കോ​ച്ചി​ൽ പൂ​ർ​ണ​മാ​യും പു​രു​ഷ​ന്മാ​ർ ക​യ്യേ​റി​യി​രി​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു വീ​ഡി​യോ​യും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നു.

വ​നി​താ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പു​രു​ഷ​ന്മാ​ർ മാ​റാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും, ഇ​ത് മെ​ട്രോ​യി​ൽ സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യാ​ത്ര​ക്കാ​രി വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​രു സം​ഭ​വ​ങ്ങ​ളു​ടെ​യും വീ​ഡി​യോ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യ​തോ​ടെ, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യും നി​യ​മ​പാ​ല​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് അ​ധി​കൃ​ത​രെ ടാ​ഗ് ചെ​യ്ത് പ്ര​തി​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up