Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mevelloor

Kottayam

മേവെള്ളൂര്‍ ഡെഡിക്കേറ്റഡ് ഫീഡര്‍ ഉദ്ഘാടനം ചെയ്തു

ക​ടു​ത്തു​രു​ത്തി: വൈ​ക്കം, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും മെ​ച്ച​പ്പെ​ട്ട നി​ല​വാ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പ് രൂ​പം ന​ല്‍​കി വ​രു​ന്ന​താ​യും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള മേ​വെ​ള്ളൂ​ര്‍ 45 എം​എ​ല്‍​ഡി കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച പ്ര​ത്യേ​ക ഡെ​ഡി​ക്കേ​റ്റ​ഡ് ഫീ​ഡ​ര്‍ ലൈ​നി​ന്‍റെ ചാ​ര്‍​ജിം​ഗും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ല​പ്പോ​ഴാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം മൂ​ലം കൃ​ത്യ​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും കെ​എ​സ്ഇ​ബി​യും ചേ​ര്‍​ന്ന് സം​യു​ക്ത പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലും ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, വെ​ള്ളൂ​ര്‍, ഞീ​ഴൂ​ര്‍, മു​ള​ക്കു​ളം, ഉ​ഴ​വൂ​ര്‍, വെ​ളി​യ​ന്നൂ​ര്‍, ചെ​മ്പ്, മ​റ​വ​ന്‍​തു​രു​ത്ത്, ത​ല​യോ​ല​പ്പ​റ​മ്പ്, ഉ​ദ​യ​നാ​പു​രം, ടി ​വി പു​രം, ത​ല​യാ​ഴം, വെ​ച്ചൂ​ര്‍, കു​റ​വി​ല​ങ്ങാ​ട് എ​ന്നീ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 80,000 കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​ണ് മേ​വെ​ള്ളൂ​ര്‍ പ്ലാ​ന്റി​ല്‍ നി​ന്നും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​നും വേ​ണ്ടി ആ​വി​ഷ്‌​ക​രി​ച്ച വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 1.66 കോ​ടി രൂ​പ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി യി​ലേ​ക്ക് ഡെ​പ്പോ​സി​റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​യ​ത്.

കെ​എ​സ്ഇ​ബി 110 കെ ​വി പി​റ​വം സ​ബ് സ്റ്റേ​ഷ​ന്റെ പ​രി​ധി​യി​ലു​ള്ള ക​ള​മ്പു​കാ​വ് ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ ഫീ​ഡ​ര്‍ ലൈ​നി​ല്‍ നി​ന്നും ടാ​പ്പ് ചെ​യ്താ​ണ് മേ​വെ​ള്ളൂ​ര്‍ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് പു​തി​യ ഡെ​ഡി​ക്കേ​റ്റ​ഡ് ഫീ​ഡ​ര്‍ ലൈ​ന്‍ സ്ഥാ​പി​ച്ച​ത്. കെ.​ബി​നി​മോ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​ബി വൈ​ക്കം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ.​ബി. ഹ​രി​കു​മാ​ര്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി പി​എ​ച്ച് ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​സോ​ണി​യ എ​ന്നി​വ​ര്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ ബാ​ബു, വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാ​ജി​ത യൂ​സ​ഫ്, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ജി സു​രേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ടി.​വി. ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up