Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MexicoNews

Viral

ക​ള്ള​ന്മാ​രെ കെ​ട്ടി​യി​ട്ട് നെ​ഞ്ചി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്; മെ​ക്സി​ക്കോ​യെ പി​ടി​ച്ചു​കു​ലു​ക്കി​യ ബാ​റ്റ്മാ​ൻ

മെ​ക്സി​ക്കോ​യി​ലെ ഹാ​ലി​സ്കോ​യി​ൽ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ തൂ​ണു​ക​ളി​ൽ കെ​ട്ടി​യി​ട്ട് ശി​ക്ഷി​ക്കു​ന്ന അ​ജ്ഞാ​ത​രു​ടെ ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ശ​രീ​ര​ത്തി​ൽ ക​ള്ള​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മാ​യി ക​ണ്ടെ​ത്തി​യ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ, സോ​ഷ്യ​ൽ മീ​ഡി​യ ഈ ​അ​ജ്ഞാ​ത ശ​ക്തി​യെ "ലാ​ഗോ​സ് ഡി ​മൊ​റേ​നോ​യി​ലെ ബാ​റ്റ്മാ​ൻ" എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്രം അ​ഞ്ചോ​ളം യു​വാ​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​മാ​യി കെ​ട്ടി​യി​ട​പ്പെ​ട്ട​ത്. ചി​ല സം​ഭ​വ​ങ്ങ​ളി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന ബൈ​ക്കു​ക​ളും ഇ​വ​രു​ടെ സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​രീ​തി​യെ അ​നു​കൂ​ലി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തു​മ്പോ​ഴും പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​യ​മ​പ്ര​കാ​രം കു​റ്റം തെ​ളി​യു​ന്ന​ത് വ​രെ കെ​ട്ടി​യി​ട​പ്പെ​ട്ട​വ​രെ ഇ​ര​ക​ളാ​യി മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കൂ എ​ന്ന് ഹാ​ലി​സ്കോ പ്രൊ​സി​ക്യൂ​ട്ട​ർ സാ​ൽ​വ​ഡോ​ർ ഗോ​ൺ​സാ​ല​സ് വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​മാ​യ ശി​ക്ഷാ രീ​തി​ക​ൾ വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​നും നി​ര​പ​രാ​ധി​ക​ളെ ക്രൂ​ശി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​രും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up