Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mic

"സ​ഭ നി​യ​മ​പ്ര​കാ​ര​മേ ന​ട​ക്കൂ, മൈ​ക്ക് ഓ​ഫ് ചെ​യ്യാ​ൻ സ്വി​ച്ചി​ല്ല"; സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ വീ​ണ്ടും ഓം ​ബി​ർ​ള

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്ക് സ്പീ​ക്ക​ർ ഓം ​ബി​ർ​ള മ​റു​പ​ടി ന​ൽ​കി. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​രു സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 12 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ്പീ​ക്ക​ർ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​നോ മ​ന്ത്രി​മാ​ർ​ക്കോ സ​ഭാ നി​യ​മ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. സ​ഭ​യി​ലെ ഓ​രോ അം​ഗ​വും ച​ട്ട​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി മാ​ത്ര​മേ സം​സാ​രി​ക്കാ​വൂ എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മൈ​ക്ക് ഓ​ഫാ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തെ അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ൽ മൈ​ക്ക് ഓ​ഫ് ചെ​യ്യാ​നോ ഓ​ൺ ചെ​യ്യാ​നോ ഉ​ള്ള സ്വി​ച്ചു​ക​ൾ ഇ​ല്ലെ​ന്നും, ആ​ർ​ക്കാ​ണോ സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് അ​വ​രു​ടെ മൈ​ക്ക് ത​നി​യെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​താ​ണ് സ​ഭ​യി​ലെ രീ​തി​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​ഭ​യു​ടെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും, പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തും, പേ​പ്പ​റു​ക​ൾ കീ​റി​യെ​റി​യു​ന്ന​തും സ​ഭാ മ​ര്യാ​ദ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​ൻ താ​ൻ എ​പ്പോ​ഴും മു​ൻ​ഗ​ണ​ന ന​ൽ​കാ​റു​ണ്ടെ​ന്നും ത​ന്‍റെ കാ​ല​യ​ള​വി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​താ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ സം​സാ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. താ​ൻ സ്പീ​ക്ക​ർ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​ല്ല, മ​റി​ച്ച് 140 കോ​ടി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും‌ അ​ദ്ദേ​ഹം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up