Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MichiganMalayaliAssociation

America

മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 29ന്

മി​ഷി​ഗ​ൺ: മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ പൂ​ക്കാ​ലം തീ​ർ​ക്കു​ന്ന ഓ​ണം, സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി വീ​ണ്ടും എ​ത്തു​ക​യാ​ണ്.

അ​ന്യ​നാ​ട്ടി​ലും മ​ല​യാ​ള​ത്ത​നി​മ​യും പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച 11ന് ​ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് (3238 Royal ave. Berkley, MI-48072) ഗാ​ർ​ഡ​ൻ ഫ്ര​ഷ് ക​ഫേ ഒ​രു​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ന​ട​ത്ത​പ്പെ​ടും.

മ​ല​യാ​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ന്ന​തി​നും കു​ടും​ബ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന് സ്നേ​ഹ​വും സ​ന്തോ​ഷ​വും പ​ങ്കി​ടു​ന്ന​തി​നു​മു​ള്ള ഈ ​മ​നോ​ഹ​ര അ​വ​സ​ര​ത്തി​ലേ​ക്ക് മി​ഷി​ഗ​ണി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം ക്ഷ​ണി​ക്കു​ന്നു.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ഴി​ഞ്ഞു​പോ​യ ആ ​ന​ല്ല നാ​ളു​ക​ളു​ടെ മ​ധു​ര​സ്മ​ര​ണ​ക​ളു​മാ​യി, സ്നേ​ഹ​ത്തി​ന്‍റെ പൂ​ക്ക​ള​മൊ​രു​ക്കി, ഒ​രു​മ​യു​ടെ ഓ​ണ​സ​ദ്യ​യു​ണ്ണി, സൗ​ഹൃ​ദ​ത്തി​ന്‍റെ നി​റ​ച്ചാ​ർ​ത്ത​ണി​ഞ്ഞ്, ന​മു​ക്കൊ​രു​മി​ച്ച് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാം.

എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ൾ!

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Jais Kannachanparambil- 248 250 2327, Vinod Thomas - 586 770 1294, Thomas George Chachi -215 840 5530, Biju Nochiyil- 517 414 1846.

Latest News

Corehub Up