Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MicrosoftMystery

കുഴപ്പങ്ങളെല്ലാം ശരിയാക്കിയെന്ന് മൈ​ക്രോ​സോ​ഫ്റ്റ്; ദുരൂഹതയ്ക്കു മറുപടി

ന്യൂ​യോ​ർ​ക്ക്: ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളെ വ​ല​ച്ച സാ​ങ്കേ​തി​ക ത​ട​സ​ത്തി​നു പി​ന്നാ​ലെ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​താ​യി ടെ​ക് ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.40 ഓ​ടെ സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​യ​താ​യി ക​മ്പ​നി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്രോ​സോ​ഫ്റ്റ് 365 എ​ന്‍റ​ർ​പ്രൈ​സ് സേ​വ​ന​ങ്ങ​ൾ ക്ര​മേ​ണ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു മ​ട​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. ത​ട​സ​പ്പെ​ട്ട സ​മ​യ​ത്ത് അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ.

സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത്, കൂ​ടു​ത​ൽ പ​രി​ഹാ​രന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ദീ​ർ​ഘ​നേ​ര​ത്തേ​ക്ക് സേ​വ​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് ത​ങ്ങ​ളു​ടെ സ​ർ​വീ​സ് സ്റ്റാ​റ്റ​സ് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ഔ​ട്ട്‌​ലു​ക്ക് , ടീം​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ച​ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യെ​യും കോ​ർ​പ​റേ​റ്റ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

വി​ശ​ദീ​ക​ര​ണം ഇങ്ങനെ

അ​തേ​സ​മ​യം, മൈ​ക്രോ​സോ​ഫ്റ്റ് 365 സേ​വ​ന​ങ്ങ​ളി​ലു​ണ്ടാ​യ ആ​ഗോ​ള ത​ട​സ​ത്തി​നു പി​ന്നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മോ റോ​ഗ് എ​ഐ മോ​ഡ​ലു​ക​ളു​ടെ ഇ​ട​പെ​ട​ലോ അ​ല്ലെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് കോ​പി​ലോ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ല​മാ​ന്ന വ്യ​ക്ത​മാ​ക്കി.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ളും ദു​രൂ​ഹ​താ സി​ദ്ധാ​ന്ത​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​തി​നു പി​ന്നി​ൽ യാ​തൊ​രു​ വി​ധ​ത്തി​ലു​ള്ള ദു​രൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം എ​ക്സ് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

Latest News

Corehub Up