Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MicrosoftServices

ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു, തല പുകച്ച് കമ്പനി

ന്യൂ​യോ​ർ​ക്ക്: ഔ​ട്ട്‌​ലു​ക്ക്, ടീം​സ്, എ​ഐ അ​സി​സ്റ്റ​ന്‍റാ​യ കോ​പൈ​ല​റ്റ് എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ട​സ​പ്പെ​ട്ടു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണു സാ​ങ്കേ​തി​കത​ക​രാ​ർ ബാ​ധി​ച്ച​ത്. സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മു​ന്നോ​ട്ടുപോ​കു​ന്നി​ല്ലെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കി. വേ​ഡ്, എ​ക്സ​ൽ, പ​വ​ർ​പോ​യി​ന്‍റ്, ഷെ​യ​ർ​പോ​യി​ന്‍റ്, വ​ൺ​ഡ്രൈ​വ് തു​ട​ങ്ങി​യ മൈ​ക്രോ​സോ​ഫ്റ്റ് 365 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ത​ക​രാ​ർ ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ശ്ന​ത്തി​നു വ്യ​ക്ത​മാ​യ പ​രി​ഹാ​രം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ട്രാ​ഫി​ക് വ​ർ​ധ​ന​വ് കാ​ര​ണം ഏ​റ്റ​വും പു​തി​യ പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ളി​ലും ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും ത​ക​രാ​റി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് അ​റി​യി​ച്ചു.

സെ​ർ​വ​റു​ക​ളി​ലെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വെ​ർ​ച്വ​ൽ മെ​ഷീ​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക​യാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ മെ​ഷീ​നു​ക​ൾ ക​ണ്ടെ​ത്തി പു​തി​യ നെ​റ്റ്‌​വ​ർ​ക്ക് മാ​റ്റ​ങ്ങ​ൾ അ​വ​യി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, ചി​ല മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യ അ​വ​സ്ഥ​യി​ൽ​ത്ത​ന്നെ തു​ട​രു​ന്ന​ത് മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 30 മു​ത​ൽ 40 ല​ക്ഷം വ​രെ സ്ഥാ​പ​ന​ങ്ങ​ൾ മൈ​ക്രോ​സോ​ഫ്റ്റ് 365 ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 43 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ ഈ ​സാ​ങ്കേ​തി​ക ത​ക​രാ​ർ ബാ​ധി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഫോ​ർ​ച്യൂ​ൺ 500 ക​മ്പ​നി​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും കോ​പൈ​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

ത​ക​രാ​ർ സം​ഭ​വി​ച്ച​തി​ങ്ങ​നെ

പ​സ​ഫി​ക് സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 7.40ഓ​ടെ​യാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ ടീം​സ് സേ​വ​ന​ങ്ങ​ളി​ൽ ത​ക​രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പി​ന്നാ​ലെ ഇ​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കു​ന്ന​തി​നും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​നും സ്വീ​ക​രി​ക്കു​ന്ന​തി​നും ത​ട​സം നേ​രി​ടു​ന്ന​താ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു. ത​ത്‌​സ​മ​യ സേ​വ​ന ത​ട​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ‘ഡൗ​ൺ​ഡി​റ്റ​ക്‌​ട​റി​ൽ’ ഏ​ക​ദേ​ശം 1,30,000 പ​രാ​തി​ക​ളാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ അ​മി​ത ട്രാ​ഫി​ക്കി​നെ​ത്തു​ട​ർ​ന്നു​ള്ള ക​ണ​ക്‌​ടി​വി​റ്റി പ്ര​ശ്ന​ങ്ങ​ളാ​ണു ത​ക​രാ​റി​നു പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സെ​ർ​വ​റു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ ക​ണ​ക്‌​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​യി​ലു​ണ്ടാ​യ അ​മി​ത​ഭാ​രം കാ​ര​ണം ചി​ല സെ​ർ​വ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ത​ക​രാ​ർ ആ​രം​ഭി​ച്ച സ​മ​യ​ത്ത് വ​രു​ത്തി​യ ചി​ല കോ​ൺ​ഫി​ഗ​റേ​ഷ​ൻ മാ​റ്റ​ങ്ങ​ൾ ക​മ്പ​നി പി​ൻ​വ​ലി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​തി​നു പി​ന്നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ന് യാ​തൊ​രു സൂ​ച​ന​യു​മി​ല്ലെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കി.

വി​വി​ധ രാ​ജ്യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു

ഓ​സ്‌​ട്രേ​ലി​യ​യി​ലെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ട​തി​ക​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ക​രാ​ർ സാ​ര​മാ​യി ബാ​ധി​ച്ചു. താ​യ്‌​വാ​നി​ലും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നും ഒ​ന്പ​തി​നു​മി​ട​യി​ൽ നൂ​റി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
മൈ​ക്രോ​സോ​ഫ്റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള മ​റ്റു തേ​ർ​ഡ് പാ​ർ​ട്ടി സേ​വ​ന​ങ്ങ​ളെ​യും ത​ക​രാ​ർ ബാ​ധി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ മൈ​ക്രോ​സോ​ഫ്റ്റ് ക​ണ​ക്‌​ട​റു​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഓ​പ്പ​ൺ​എ​ഐ​യും ആ​ന്ത്രോ​പി​ക്കും അ​റി​യി​ച്ചു. സേ​വ​ന​ങ്ങ​ൾ എ​പ്പോ​ൾ പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

Latest News

Corehub Up