Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migraine

Family Health

ചു​വ​ന്ന വൈ​നും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ​ഉ​ത്തേ​ജ​ക ഘ​ട​ക​ങ്ങ​ളാണ് ട്രിഗറുകൾ. ഓ​രോ​രു​ത്ത​രി​ലും മൈ​ഗ്രേ​നു നി​ദാ​ന​മാ​കു​ന്ന ട്രി​ഗ​റു​ക​ളെ ക​ണ്ടെ​ത്തു​ക ത​ന്നെ ആ​ദ്യ​പ​ടി. ത​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ. പ്ര​ധാ​ന​ ട്രി​ഗ​റു​ക​ളെ​ക്കു​റി​ച്ച്...

1. കൃ​ത്യ​മാ​യ ദി​ന​ച​ര്യ​ക​ളി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ.
ഉ​റ​ങ്ങു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ൾ മാ​റ്റു​ക. ദീ​ർ​ഘ​യാ​ത്ര​ക​ളും മ​റ്റും ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു. അ​തു​കൊ​ണ്ട് കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ക.

2. അ​ന്ത​രീ​ക്ഷ-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ- അ​മി​ത ചൂ​ടും ത​ണു​പ്പും ട്രി​ഗ​റു​ക​ളാ​കു​ന്നു. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ ര​ശ്മി​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​ത് ഒ​ഴി​വാ​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​വ​രു​ത്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.

3. ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ൾ
ചോ​ക്ലേ​റ്റ്, ബ​നാ​ന, ചീ​സ്, വി​നാ​ഗ​രി, സോ​യാ​സോ​സ്, ചു​വ​ന്ന വൈ​ൻ, നാ​ര​ങ്ങ, കാ​പ്പി തു​ട​ങ്ങി​യ​വ ത​ല​വേ​ദ​ന​യ്ക്കു​ള്ള ഉ​ദ്ദീ​പ​ന ഘ​ട​ക​മാ​കു​ന്നു. കൂ​ടാ​തെ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ല​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​ചേ​രു​വ​ക​ളാ​യ മോ​ണോ​സോ​ഡി​യം ഗ്ലൂ​ട്ടാ​മെ​യ്റ്റ്, സ​ൽ​ഫൈ​യ്റ്റ്, നൈ​ട്രേ​റ്റ്, അ​സ്പ​ർ​ട്ടാം, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ലെ അ​ജി​നോ​മോ​ട്ടോ തു​ട​ങ്ങി​യ​വ ക​ഠി​ന​മാ​യ കൊ​ടി​ഞ്ഞി​ക്കു തു​ട​ക്ക​മി​ടു​ന്നു. ഇ​വ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

4. ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​തും ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. കൃ​ത്യ​സ​മ​യ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വി​ശ​ന്നി​രി​ക്കു​ന്ന​തും ന​ന്ന​ല്ല. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര കു​റ​ഞ്ഞു​പോ​കു​ന്ന​തും ഹാ​നി​ക​രം. ചെ​റി​യ അ​ള​വി​ലു​ള്ള ആ​ഹാ​രം കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ പ​ല​പ്രാ​വ​ശ്യം ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം.

5. ആ​ർ​ത്ത​വ സ​മ​യ​ത്തും ഋ​തു​വി​രാ​മ​ത്തി​നു​ശേ​ഷ​വും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള സ്ത്രൈ​ണ​ഹോ​ർ​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ മൈ​ഗ്രേ​നു​ള്ള ശ​ക്ത​മാ​യ ട്രി​ഗ​റാ​ണ്. അ​തു​പോ​ലെ ഹോ​ർ​മോ​ണ​ട​ങ്ങു​ന്ന ഗ​ർ​ഭ​നി​രോ​ധ​ന ഗു ​ളി​ക​ക​ളും ത​ല​വേ​ദ​യു​ണ്ടാ​ക്കു​ന്നു. ഋ​തു​വി​രാ​മ​ത്തി​നു​ശേ​ഷ​മു​ള്ള ഹോ​ർ​മോ​ണ്‍ പു​ന​രു​ത്ഥാ​ന ചി​കി​ത്സ പ​ല​പ്പോ​ഴും മൈ​ഗ്രേ​നു കാ​ര​ണ​മാ​കാ​റു​ണ്ട്.

6. ചു​വ​ന്ന വൈ​ൻ, ക​റു​ത്ത ബി​യ​ർ, പു​ക​യി​ല...
ചു​വ​ന്ന വൈ​നും ക​റു​ത്ത ബി​യ​റും വി​സ്കി​യും മൈ​ഗ്രേ​നു​ള്ള ട്രി​ഗ​റു​ക​ളാ​ണ്. പു​ക​യി​ല​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നി​ക്കോ​ട്ടി​ൻ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും നാ​ഡി​ക​ളെ ക്ഷ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. മ​ദ്യ​പാ​ന​വും പു​ക​യി​ല​യും പാ​ടെ വ​ർ​ജി​ക്കു​ക.

7. മാ​ന​സി​ക​പി​രി​മു​റു​ക്കം, ദേ​ഷ്യം
മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക.

8. അ​മി​ത വ്യാ​യാ​മം
കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു.

9. ക​ടു​ത്ത ഗ​ന്ധം
അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു.
ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ
ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

10. അ​മി​ത​വെ​ട്ട​വും ഒ​ച്ച​യും
​മൈ​ഗ്രേ​ൻ​രോ​ഗി​ക​ളു​ടെ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ സം​വേ​ദ​ന​ശ​ക്തി സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ക​ടു​ത്ത പ്ര​കാ​ശ​ര​ശ്മി​ക​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു. അ​തു​പോ​ലെ കൊ​ടി​ഞ്ഞി​യു​ള്ള സ​മ​യ​ത്തും പ്ര​കാ​ശ​മ​ധി​ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പോ​യാ​ൽ അ​തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്നു.


വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

എന്താണ് ആ​ലീ​സ് ഇ​ൻ വ​ണ്ട​ർ​ലാ​ന്‍റ് സി​ൻ​ഡ്രോം ?

കുട്ടികളിലെ മൈഗ്രേൻ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റിയുടെ അ​ഞ്ചു ത​ര​ത്തി​ലു​ള്ള ത​രം​തി​രി​വ്.

1. ക​ണ്‍​ഫ്യൂ​ഷ​ണ​ൽ മൈ​ഗ്രേ​ൻ!

ഈ ​പ്ര​തി​ഭാ​സ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. താ​റു​മാ​റാ​യ മാ​ന​സി​കാ​വ​സ്ഥ​മൂ​ലം കൊ​ടി​ഞ്ഞി​യു​മു​ണ്ടാ​കു​ന്നു. ഇ​തും ആ​ണ്‍​കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു.

2. ആ​ലീ​സ് ഇ​ൻ വ​ണ്ട​ർ​ലാ​ന്‍റ് സി​ൻ​ഡ്രോം

കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​ഴ്ച​സം​ബ​ന്ധ​മാ​യ വ്യ​തി​രി​ക്ത​ത​ക​ളു​ണ്ടാ​കു​ന്ന ഓ​റ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ലീ​സ് ഇ​ൻ വ​ണ്ട​ർ​ലാ​ന്‍റ് സി​ൻ​ഡ്രോം എ​ന്ന് ഇ​തി​നെ വി​ളി​ക്കു​ന്നു.

3. ഹെ​മി​പ്ലേ​ജി​ക് മൈ​ഗ്രേ​ൻ

ഇതിൽ കു​ട്ടി​ക​ൾ​ക്കു പൊ​ടു​ന്ന​നെ ഓ​റ അ​നു​ഭ​വ​പ്പെ​ടു​ക​യും ഒ​രു​വ​ശം ത​ള​രു​ക​യും ചെ​യ്യു​ന്നു. ഈ ​പ്ര​തി​ഭാ​സം പാ​ര​ന്പ​ര്യം, ജ​നി​ത​ക പ്ര​വ​ണ​ത​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടതാണ്.

4. ബാ​സി​ലാ​ർ മൈ​ഗ്രേ​ൻ

ഇ​വി​ടെ ഓ​റ അ​നു​ഭ​വ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം മ​ദ്യ​പ​ന്‍റെ രീ​തി​യി​ലു​ള്ള വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റ ശൈ​ലി കാ​ണു​ന്നു. ത​ള​ർ​ച്ച, തെ​ന്നി​ത്തെ​ന്നി​യു​ള്ള ന​ട​പ്പ്, ഇ​ര​ട്ട​യാ​യി കാ​ണു​ക ഇ​വ​യൊ​ക്കെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

5. അ​ബ്ഡൊ​മി​ന​ൽ മൈ​ഗ്രേ​ൻ!

തു​ട​രെ തു​ട​രെ​യു​ള്ള ഛർ​ദി​യും വ​യ​റ്റി​ൽ വേ​ദ​ന​യു​മു​ണ്ടാ​കു​ന്ന അ​ബ്ഡൊ​മി​ന​ൽ മൈ​ഗ്രേ​ൻ പാ​രമ്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. വ​യ​റു​വേ​ദ​ന​യു​മാ​യി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തു​ന്ന പ​തി​ന​ഞ്ചു ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ഇ​ത്ത​രം മൈ​ഗ്രേ​നാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഈ ​കു​ട്ടി​ക​ൾ മു​തി​രു​മ്പോൾ സ്ഥി​ര​മാ​യ ചെ​ന്നി​ക്കു​ത്ത് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി​നി​ൽ​ക്കു​ന്നു. ചോ​ക്ക​ലേ​റ്റ്, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, ന​ട്സ്, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ, ഈ​ന്ത​പ്പ​ഴം, ചൈ​നീ​സ് ആ​ഹാ​ര​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ജി​നോ​മോ​ട്ടോ, ശ​ബ്ദ​കോ​ലാ​ഹ​ലം, വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൊ​തു​വാ​യി കു​ട്ടി​ക​ൾ​ക്ക് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കാ​നു​ള്ള ട്രി​ഗ​റു​ക​ളാ​കു​ന്നു.

ചു​വ​ന്ന വൈ​ൻ​പോ​ലു​ള്ള പാ​നീ​യ​ങ്ങ​ൾ മൈ​ഗ്രേൻ ഉ​ദ്ദീ​പി​പ്പി​ക്കു​മോ? മൈ​ഗ്രേൻ കു​റ​യ്ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ണ്ടോ?

ചു​വ​ന്ന വൈ​ൻ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ശ​ക്ത​മാ​യ ട്രി​ഗ​റാ​ണ്. ഇ​ഞ്ചി​നീ​ര്, ഗ്രീ​ൻ ചാ​യ, നെ​യ്യും ബ​ട്ട​റും, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക ഇ​വ​യെ​ല്ലാം മൈ​ഗ്രേ​നെ ത​ട​യു​ന്നു.

ചൂ​ടു​ള്ള ചോ​റി​ൽ അ​ല്പം നെ​യ് ചേ​ർ​ത്ത് ആ​ഹ​രി​ക്കു​ക, നി​ങ്ങ​ൾ​ക്ക് ന​ല്ല മ​ല​ശോ​ധ​ന ല​ഭി​ക്കും. മ​ല​ബ​ന്ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. നി​ത്യേ​ന ചെ​റി​യ തോ​തി​ൽ നെ​യ്യ് ക​ഴി​ക്കു​ന്ന​തും പ​ഴ​കി​യ ത​ല​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യാ​ണ്.

ഗ്രീ​ൻ ചാ​യ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ ത​ല​വേ​ദ​ന ത​ട​യു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. ഗ്രീ​ൻ​ടി​യി​ൽ നാ​ര​ങ്ങാനീ​ര് ചേ​ർ​ത്തു കു​ടി​ക്കു​ക.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

മരുന്നുകളുടെ ഉപയോഗം മൈഗ്രേന് കാരണമാവുമോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും.

ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന "നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ' ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം.

ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ.

പ്ര​ത്യേ​കി​ച്ചും ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു.

വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​ക്കി​യാ​ൽ

വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ​വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും.

ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട് ഹെ​ഡ്എ​യ്ക്’ ഉ​ണ്ടാ​കും. ചി​ല ആ​ന്‍റി ബ​യോ​ട്ടി​ക്ക് മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കും. ത​ല​വേ​ദ​ന​യ്ക്കാ​യി പ​ല​രും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക​ക​ളു​ടെ ദു​ർ​വി​നി​യോ​ഗം വൃ​ക്ക​ക​ളി​ൽ അ​പ​ച​യം ഉ​ണ്ടാ​ക്കാ​റു​ണ്ട്.

ഫെ​നാ​സെ​റ്റി​ൻ കി​ഡ്നി എ​ന്ന് ഈ ​വൃ​ക്ക​രോ​ഗ​ത്തെ വി​ളി​ക്കു​ന്നു. ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്പോ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് വി​വി​ധ ബാ​മു​ക​ൾ നെ​റ്റി​യി​ൽ പു​ര​ട്ടു​ക എ​ന്ന​ത്.

ബാം ​പു​ര​ട്ടു​ന്പോ​ൾ ആ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത നീ​റ്റ​ലും മ​റ്റും കാ​ര​ണം മൈ​ഗ്രേ​ൻ കു​റ​ഞ്ഞു​വെ​ന്നു തോ​ന്നാ​റു​ണ്ട്. ’കൗ​ണ്ട​ർ ഇ​റി​റ്റ​ന്‍റ്’ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തും. താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ് ബാ​മി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

അ​മി​ത​വെ​ട്ട​വും ഒ​ച്ച​യും

ചി​ല​ർ​ക്ക് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത്, കൂ​ടു​ത​ൽ വെ​ളി​ച്ചം, ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ൾ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​രോ​ച​ക​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. അ​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കാം.

മൈ​ഗ്രേ​ൻ​രോ​ഗി​ക​ളു​ടെ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ സം​വേ​ദ​ന​ശ​ക്തി സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ക​ടു​ത്ത പ്ര​കാ​ശ​ര​ശ്മി​ക​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു.

അ​തു​പോ​ലെ കൊ​ടി​ഞ്ഞി​യു​ള്ള സ​മ​യ​ത്തും പ്ര​കാ​ശ​മ​ധി​ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പോ​യാ​ൽ അ​തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്നു.

Health

മൈ​ഗ്രേ​ൻ: കാ​ഴ്ച​യി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ൻ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ൾ അ​സാ​ധ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. ത​ന്മൂ​ലം ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ർ​ക്ക് ഛർ​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ മ്രൈ​ഗേ​ൻ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛർ​ദി ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​ഹാ​ര​വും വ്യ​ക്തി​പ​രം

ഓ​രോ​രു​ത്ത​ർ​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേ​നു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക. പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക.

അ​ങ്ങ​നെ താ​ങ്ക​ൾ​ക്ക് ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

മൈ​ഗ്രേ​നും കാ​ഴ്ച​യും

ഒ​ഫ്താ​ൽ​മോ​പ്ലോ​ജി​ക് മൈ​ഗ്രേ​ൻ മൂ​ലം നേ​ത്ര​ങ്ങ​ളി​ൽ വേ​ദ​ന​യും ഒ​പ്പം ഛർ​ദി​യു​മു​ണ്ടാ​കു​ന്നു. കൊ​ടി​ഞ്ഞി കൂ​ടി​യാ​ൽ ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കും. ക​ണ്ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള പേ​ശി​ക​ൾ​ക്ക് ത​ള​ർ​ച്ച​യും വീ​ക്ക​വു​മു​ണ്ടാ​കു​ന്നു.

ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ത​ല​വേ​ദ​ന ദീ​ർ​ഘി​ക്കാം. മൈ​ഗ്രേ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ളും കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​ഡി​യോ​പ​തി​ക് ഇ​ൻ​ട്രാ​ക്രേ​നി​യ​ൻ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യി​ൽ ക​ഠി​ന​മാ​യ ക​ണ്ണു​വേ​ദ​ന​യു​ണ്ടാ​കാം. ഒ​പ്പം ത​ല​വേ​ദ​ന​യും.

വി​ഷ്വ​ൽ ​ഓറ


കൂ​ടാ​തെ മൈ​ഗ്രേ​നു മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ർ​ന്നു കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ന്നു. കാ​ഴ്ച കു​റ​യു​ക, ക​ണ്ണി​ൽ ഇ​രു​ട്ട് പ​ട​രു​ക, പ​ല​ത​രം വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണു​ക ഇ​വ​യൊ​ക്കെ വി​ഷ്വ​ൽ ഓ​റ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

കൂ​ടാ​തെ ട്രൈ​ജെ​മി​ന​ൽ ഓ​ട്ടേ​ടെ​മി​ക് റ്റെ​ഫാ​ൻ​ജി​യ എ​ന്ന ത​ല​വേ​ദ​ന​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യി​ൽ ഒ​രു വ​ശ​ത്തെ ക​ണ്ണി​ന് ചു​വ​പ്പു​നി​റ​മു​ണ്ടാ​കു​ക​യും ക​ണ്ണു​നീ​ർ ധാ​ര​ധാ​ര​യാ​യി ഒ​ഴു​കു​ക​യും ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

സെ​റോ​ടോ​ണി​ൻ

മൈ​ഗ്രേ​നു പി​ന്നി​ലെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം ത​ല​ച്ചോ​റി​ലെ സ​വി​ശേ​ഷ രാ​സ​വ​സ്തു​വാ​യ ’സെ​റോ​ട്ടോ​ണി’​ന്‍റെ അ​പ​ര്യാ​പ്ത​ത ത​ന്നെ.​അ​താ​യ​ത്, സെ​റോ​ട്ടോ​ണി​ന്‍റെ അ​ള​വി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ. മ​സ്തി​ഷ്ക സം​വേ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു പാ​ല​മാ​ണെ​ന്ന് പ​റ​യാം സെ​റോ​ട്ടോ​ണി​ൻ.

വി​ഷാ​ദാ​വ​സ്ഥ, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​ക്കു​റ​വ്, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ സെ​റോ​ട്ടോ​ണി​ൻ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്നു. സെ​റോ​ട്ടോ​ണി​ൻ പെ​ട്ടെ​ന്നു കു​റ​യു​മ്പോൾ മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്നു. അ​പ്പോ​ൾ അ​തു പ​രി​ഹ​രി​ക്കു​ക​യാ​ണ് സു​പ്ര​ധാ​ന ന​ട​പ​ടി.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

മൈ​ഗ്രേ​ൻ: കാ​ര​ണ​മി​ല്ലാ​തെ​യും ത​ല​വേ​ദ​ന

മൈ​ഗ്രേ​ൻ എ​ന്ന വാ​ക്ക് ഫ്ര​ഞ്ചു​ഭാ​ഷ​യി​ൽ​നി​ന്ന് ഉ​ദ്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ത​രം​തി​രി​വു​ക​ളാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്.

പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ൾ. അ​തി​ന്‍റെ ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ൽ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം - പ്രൈ​മ​റി​യും സെ​ക്ക​ൻ​ഡ​റി​യും.

പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്

പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും.

കാ​ര​ണ​മു​ള്ള ത​ല​വേ​ദ​ന

എ​ന്നാ​ൽ ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്.

മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക് ഉ​ണ്ടാ​ക്കു​ന്നു.

മൈ​ഗ്രേ​ൻ തു​ട​ങ്ങു​ന്ന​ത്...

പ്രാ​ഥ​മി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ല​വേ​ദ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം​കൊ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്ന​ത് മൈ​ഗ്രേ​ൻ​ത​ന്നെ. സ്ത്രീ​ക​ളി​ൽ 16 ശ​ത​മാ​നം പേ​രി​ലും പു​രു​ഷ​ന്മാ​രി​ൽ ആ​റു ശ​ത​മാ​നം പേ​രി​ലും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ബ്രെ​യി​ൻ സ്റ്റെം, ​ഹൈ​പ്പോ​ത്ത​ലാ​മ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​രി​വ​ർ​ത്ത​ന​മോ വീ​ക്ക​മോ മൂ​ല​മാ​ണ് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​ത്. സെ​റോ​ട്ടോ​ണി​ൻ എ​ന്ന സ​വി​ശേ​ഷ രാ​സ​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ത​ല​യോ​ട്ടി​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ സ​മൂ​ല​മാ​യി വി​ക​സി​ക്കു​ന്നു.

ധ​മ​നി​ക​ൾ വി​ക​സി​ക്കു​ന്പോ​ൾ അ​വ​യെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന വേ​ദ​ന​വാ​ഹി​ക​ളാ​യ നാ​ഡീ​ത​ന്തു​ക്ക​ൾ ഉ​ത്തേ​ജി​ക്ക​പ്പെ​ടു​ക​യും തീ​വ്ര​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. കൊ​ടി​ഞ്ഞി​ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന സ​വി​ശേ​ഷ പ്രോ​ഡ്രോ​മും ഓ​റ​യും ഈ ​രോ​ഗാ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ൾ, ശ​ബ്ദം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം കൂ​ടാ​തെ മ​നോ​സം​ഘ​ർ​ഷം, ആ​ർ​ത്ത​വം, ഉ​റ​ക്ക​ക്ഷീ​ണം, മ​ദ്യം, ചോ​ക്ലേ​റ്റ്, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം പ​ല അ​വ​സ​ര​ങ്ങ​ളി​ൽ മൈ​ഗ്രേ​ന്‍റെ ഉ​ദ്ദീ​പ​ന​ത്തി​ന് ഹേ​തു​വാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ

മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ ഉ​ത്തേ​ജ​ക​ഘ​ട​ക​ങ്ങ​ൾ അ​ഥ​വാ ട്രി​ഗ​റു​ക​ൾ പ​ല​താ​ണ്. ഓ​രോ​രു​ത്ത​രി​ലും കൊ​ടി​ഞ്ഞി(മൈ​ഗ്രേ​ൻ) ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും വി​ഭി​ന്ന​മാ​ണ്.

ഒ​രാ​ളി​ൽ മൈ​ഗ്ര​ൻ ഉ​ണ്ടാ​കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​വ​ണ​ത​യു​ണ്ടെ​ങ്കി​ൽ അ​ത് പെ​ട്ടെ​ന്ന് തീ​വ്ര​മാ​കു​ന്ന​തും സ​വി​ശേ​ഷ​ത​രം ട്രി​ഗ​റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്.

ശബ്ദവും വെളിച്ചവും

ഗ്രി​ഗ​റു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​ർ​ത്ത​വം, സ്ട്രെ​സ്, ത​ള​ർ​ച്ച, കൂ​ടു​ത​ൽ ഉ​റ​ങ്ങു​ന്ന​തും കു​റ​ച്ച് ഉ​റ​ങ്ങു​ന്ന​തും, വി​ശ​ന്നി​രി​ക്കു​ക, സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ക, ദീ​ർ​ഘ​യാ​ത്ര​ക​ൾ, അ​മി​ത​മാ​യ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ, ശ​ബ്ദ​കോ​ലാ​ഹ​ലങ്ങ​ൾ, അ​മി​താ​യാ​സം, ദീ​ർ​ഘ​നേ​രം ടി​വി കാ​ണു​ക, വെ​യി​ല​ത്തു​ന​ട​ക്കു​ക, ചി​ല​ത​രം ഗ​ന്ധ​ങ്ങ​ൾ, ലൈം​ഗി​ക​ബ​ന്ധം(​ര​തി​മൂ​ർ​ച്ഛ), ഋ​തു​ഭേ​ദ​ങ്ങ​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ചു​മ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്.

ചോക്ലേറ്റ് ചിലരിൽ...

ചി​ല​ത​രം ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ട്രി​ഗ​റു​ക​ളാ​ണ്. കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​വ​രി​ൽ പ​ത്തു ശ​ത​മാ​നം പേ​ർ​ക്കും ഇ​ത്ത​രം ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ന​യാ​കു​ന്നു.

ചോ​ക്ലേ​റ്റു​ക​ൾ, ചീ​സ്, മ​ദ്യം (പ്ര​ത്യേ​കി​ച്ച് ചു​വ​ന്ന വൈ​ൻ), നാ​ര​ങ്ങ, കാ​പ്പി​യി​ലെ ക​ഫീ​ൻ, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ജി​നോ​മോ​ട്ടോ, നൈ​ട്രേ​റ്റു​ക​ളും അ​സ്പ്പ​ർ​ട്ടേ​റ്റും അ​ട​ങ്ങി​യി​ട്ടു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ല കാ​ഠി​ന്യ​ത്തി​ൽ മൈഗ്രേന് ഉ​ത്തേ​ജ​ക ഘ​ട​ക​ങ്ങ​ളാ​കു​ന്നു.

സ്ത്രീകളിൽ

പു​രു​ഷന്മാരെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ൾ​ക്കു ത​ന്നെ​യാ​ണ് കൊ​ടി​ഞ്ഞി കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​ത്. ഏ​ഴു ശ​ത​മാ​നം പു​രു​ഷന്മാർ​ക്ക് മൈഗ്രേൻ ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​മ്പോ​ൾ ഇ​തു സ്ത്രീ​ക​ളി​ൽ 27 ശ​ത​മാ​നം പേ​ർ​ക്കും ഉ​ണ്ടാ​കു​ന്നു.

ഏ​ക​ദേ​ശ ക​ണ​ക്കു​പ​റ​ഞ്ഞാ​ൽ 3:1 എ​ന്ന​താ​ണ് സ്ത്രീ ​പു​രു​ഷ അ​നു​പാ​തം. കൗ​മാ​ര​മെ​ത്തു​ന്ന​തി​ന് മു​ന്പ് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് മൈഗ്രേൻ കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​ത്.

എ​ന്നാ​ൽ ആ ​പ്രാ​യം ക​ഴി​ഞ്ഞാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ത​ന്നെ മു​ന്നി​ൽ. നാ​ല്പ​തു വ​യ​സു​വ​രെ മൈഗ്രേനു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ ​പ്രാ​യം ക​ഴി​ഞ്ഞ് സാ​ധ്യ​ത കു​റ​ഞ്ഞു​വ​രും.

ആ​ർ​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ത്രൈണ ഹോ​ർ​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലാ​ണ് സ്ത്രീ​ക​ളി​ൽ പു​രു​ഷന്മാരെ​ക്കാ​ൾ കൂ​ടു​ത​ലാ​യി മൈ​ഗ്രേ​നു​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം.

സ്ട്രെ​സ്, ഉ​ത്ക​ണ്ഠ, വി​ഷാ​ദാ​വ​സ്ഥ, ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​വ​യൊ​ക്കെ ത​ര​ണം ചെ​യ്യാ​നു​ള്ള സ്ത്രീ​ക​ളു​ടെ ക​ഴി​വു​കു​റ​വു​ത​ന്നെ മ​റ്റൊ​രു കാ​ര​ണം. ഏ​തു നി​സാ​ര സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​കു​മ്പോ​ൾ പോ​ലും അ​വ മൈ​ഗ്രേനിൽ ക​ലാ​ശി​ക്കു​ന്ന സ്ത്രീ​ക​ളു​ണ്ട്.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Latest News

Corehub Up