കാഞ്ഞിരപ്പുഴ: മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ 80 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെ ആദരിക്കും.
14ന് ഇതിനായുള്ള പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിസിയിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ അധ്യക്ഷത വഹിച്ച യോഗം പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ജനറൽ കൺവീനർ ജോമി മാളിയേക്കൽ, അഡ്വ. ബോബി പൂവത്തുങ്കൽ, സണ്ണി ജോസഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. മൂന്ന് ഫൊറോനകളിൽ നിന്നുള്ള സംഘാടകസമിതി പ്രതിനിധികൾ യോഗത്തിൽ പ്രസംഗിച്ചു. വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. സ്വാഗതസംഘം കൺവീനറായി ആന്റണി മതിപ്പുറത്തെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റി കൺവീനർമാരേയും അംഗങ്ങളെയും തെരഞ്ഞെടുത്തു.