Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mike Cannon Brookes

ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങി അ​റ്റ്ലാ​സി​യ​ൻ; ഇ​ന്ത്യ​ക്കാ​ർ​ക്കും "പ​ണി കി​ട്ടും'

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഓ​സ്ട്രേ​ലി​യ​ൻ - അ​മേ​രി​ക്ക​ൻ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ അ​റ്റ്‌​ലാ​സി​യ​ൻ ഏ​ക​ദേ​ശം 1,600 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്‌​ട​മാ​യേ​ക്കു​മെ​ന്ന് ക​മ്പ​നി​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ഐ, എ​ന്‍റ​ർ​പ്രൈ​സ് സെ​യി​ൽ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട​ൽ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ 40 ശ​ത​മാ​ന​വും ഓ​സ്‌​ട്രേ​ലി​യ​യി​ൽ 30 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ 16 ശ​ത​മാ​ന​വും തൊ​ഴി​ൽ ന​ഷ്‌​ട‌​മു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം.

എ​ഐ മ​നു​ഷ്യ​ർ​ക്കു പ​ക​ര​മാ​കും എ​ന്ന​ത​ല്ല ത​ങ്ങ​ളു​ടെ സ​മീ​പ​നം, എ​ന്നാ​ൽ എ​ഐ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണ് ക​മ്പ​നി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​ഇ​ഒ മൈ​ക്ക് കാ​ന​ൻ ബ്രൂ​ക്ക്സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​റ്റ്ലാ​സി​യ​ന്‍റെ ഓ​ഹ​രി​ക​ളി​ൽ 33 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ര, കോ​ൺ​ഫ്ലു​വ​ൻ​സ് തു​ട​ങ്ങി​യ കൊ​ളാ​ബ​റേ​ഷ​ൻ ടൂ​ളു​ക​ളി​ൽ നി​ന്നാ​ണ് ക​മ്പ​നി​ക്ക് പ്ര​ധാ​ന​മാ​യും വ​രു​മാ​നം എ​ത്തു​ന്ന​ത്.

എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ്രൊ​ഡ​ക്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ക​മ്പ​നി​ക്ക് ലാ​ഭ​ക​ര​മാ​യി വ​ള​രാ​നും സാ​ധി​ക്കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു.

അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ രാ​ജീ​വ് രാ​ജ​ൻ ഈ ​മാ​സം സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up