Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mike Hussey

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; മൈ​ക്ക് ഹ​സി​യും പ​ടി​യി​റ​ങ്ങി

ചെ​ന്നൈ: ഐ​പി​എ​ൽ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​ക സം​ഘ​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​യു​മാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സ​ഹീ​ർ ഖാ​നെ പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ ബാ​റ്റിം​ഗ് കോ​ച്ച് മൈ​ക്ക് ഹ​സി​യും ടീം ​വി​ട്ടു. ഹ​സി​യെ കൂ​ടാ​തെ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മ​റ്റ് നാ​ല് അം​ഗ​ങ്ങ​ളും പ​ടി​യി​റ​ങ്ങി. 

മു​ഖ്യ​പ​രി​ശീ​ല​ക​ൻ സ്റ്റീ​ഫ​ൻ ഫ്ലെ​മിം​ഗ് ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ടീം ​വി​ട്ടി​രു​ന്നു. ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന മൈ​ക്ക് ഹ​സി​യു​ടെ വി​ട​വാ​ങ്ങ​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സി​എ​സ്‌​കെ പ്ര​ഖ്യാ​പി​ച്ച​ത്. 2008ൽ ​ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ സീ​സ​ൺ മു​ത​ൽ ചെ​ന്നൈ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഹ​സി, ആ​റ് സീ​സ​ണു​ക​ളി​ൽ താ​ര​മാ​യും പി​ന്നീ​ട് 2018 മു​ത​ൽ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഹ​സി​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് സി​എ​സ്‌​കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ, ടീ​മി​നാ​യി നേ​ടി​യ റ​ൺ​സു​ക​ൾ​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി. സ​മ​ർ​പ്പ​ണ​വും വി​ന​യ​വും ടീ​മി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഹ​സി​യെ ചെ​ന്നൈ കു​ടും​ബ​ത്തി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ക്കി​യെ​ന്നും ക്ല​ബ് കു​റി​ച്ചു.

ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ ഹ​സി​ക്ക് പു​റ​മെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ എ​റി​ക് സൈ​മ​ൺ​സ്, സ്ട്രെം​ഗ്ത് ആ​ൻ​ഡ് ക​ണ്ടീ​ഷ​നിം​ഗ് പ​രി​ശീ​ല​ക​ൻ ഗ്രെ​ഗ് കിം​ഗ്, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ടോ​മി സിം​സെ​ക്, അ​സി​സ്റ്റ​ന്‍റ് ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രും ടീം ​വി​ട്ടു. 2025ലും 2026​ലും പ്ലേ​ഓ​ഫി​ൽ ഇ​ടം നേ​ടാ​നാ​കാ​തി​രു​ന്ന​താ​ണ് ചെ​ന്നൈ ക്യാ​മ്പി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. 

Latest News

Corehub Up