Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Camp

സൈ​നി​ക ക്യാ​മ്പി​ൽ ക​വ​ർ​ച്ച; ആ​യു​ധ​ങ്ങ​ളും മാ​ര​ക വെ​ടി​ക്കോ​പ്പു​ക​ളും മോ​ഷ​ണം പോ​യി

ഹൈ​ദ​രാ​ബാ​ദ്: സൈ​നി​ക ക്യാ​മ്പി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും മാ​ര​ക വെ​ടി​ക്കോ​പ്പു​ക​ളും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ക​ന്‍റോ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ലെ മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ൽ നി​ന്ന് നാ​ല് എ​കെ 47 തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

പ്രാ​ഥ​മി​ക വി​വ​ര​മ​നു​സ​രി​ച്ച് നാ​ല് എ​കെ-47 തോ​ക്കു​ക​ൾ, ആ​റ് പി​സ്റ്റ​ളു​ക​ൾ, ഒ​രു ഇ​ൻ​സാ​സ് റൈ​ഫി​ൾ, രാ​ത്രി കാ​ഴ്ച സാ​ധ്യ​മാ​ക്കു​ന്ന ബൈ​നോ​ക്കു​ല​ർ, 21 മാ​ഗ​സി​നു​ക​ൾ, 1,800 ല​ധി​കം റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ആ​യു​ധ​ങ്ങ​ൾ കാ​ണാ​താ​യ വി​വ​രം സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ബെ​ല്ലാ​രം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ ആ​യു​ധ​മോ​ഷ​ണം വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കാ​ണാ​താ​യ ആ​യു​ധ​ങ്ങ​ൾ എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും അ​വ​യു​ടെ രേ​ഖ​ക​ളി​ലും മ​റ്റും ക്ര​മ​ക്കേ​ടു​ക​ളു​ണ്ടോ​യെ​ന്നും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ആ​യു​ധ​മോ​ഷ​ണ​ത്തി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ന​ക​ത്തു​ള്ള ആ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ധാ​ന വാ​തി​ലി​ന്‍റെ പൂ​ട്ടു​ക​ളും ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി​ക​ളും ത​ക​ർ​ത്ത നി​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം അ​റി​ന് ആ​യു​ധ​പ്പു​ര പൂ​ട്ടു​ന്ന സ​മ​യ​ത്ത് ആ​യു​ധ​ങ്ങ​ളെ​ല്ലാം അ​വി​ടെ കൃ​ത്യ​മാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

Latest News

Corehub Up