വെയ്ന്റൈറ്റ്: കാനഡയിലെ ആൽബർട്ടയിലെ സൈനികതാവളത്തിലുണ്ടായ തീപിടിത്തത്തിൽ നാലു സൈനികർ മരിച്ചു. 39 പേർക്കു പരിക്കേറ്റു. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്.
സൈനികർ പരിശീലനം നടത്തവേ ശനിയാഴ്ചയായിരുന്നു തീപിടിത്തമുണ്ടായത്. പുല്ലിനു തീപിടിച്ച് അതിവേഗം കത്തിപ്പടരുകയായിരുന്നു. 84 സൈനികരായിരുന്നു പരിശീലനത്തിൽ പങ്കെടുത്തിരുന്നത്.