തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന ‘മിൽമ റീൽ ചലഞ്ചു’ മായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ.
മത്സരത്തിന്റെ ഭാഗമായി ’ശുദ്ധമായ പാൽ മിൽമ പാൽ’ എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകർഷകവുമായ പുതിയ റീലുകൾ തയാറാക്കി പങ്കുവയ്ക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നിരവധി സമ്മാനങ്ങളും ലഭിക്കും. ഒരു മിനിറ്റിൽ കവിയാതെയുള്ള റീലുകൾ ഈ മാസം 15 നു മുന്പായി trcmpu. ads@gmailഎന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം.