Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinICooper

നെടുമ്പാശേരി അപകടം: ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍, വിധി ഉടന്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന്‍റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉച്ചയ്ക്കു ശേഷം വിധി പറയും. പ്രതിക്കു ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

സുഹൈല്‍ അമിത വേഗത്തില്‍ അല്ല വാഹനം ഓടിച്ചിരുന്നതെന്നും മരിച്ച മൂന്നു പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല, തെറ്റായ ദിശയില്‍ ആയിരുന്നു വണ്ടി ഒാടിച്ചിരുന്നത് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലെന്ന് അറിയാവുന്ന ആളാണ് പ്രതി, എന്നിട്ടും അതു ചെയ്തു അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

അപകടസമയത്തു സുഹൈലിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യം ഉണ്ടായിരുന്നതായി രക്തസാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. അനുവദനീയമായ മദ്യത്തിന്‍റെ അളവ് 30 എംജി ആയിരിക്കെ സുഹൈലിന്‍റെ രക്തത്തില്‍ 150 എംജി മദ്യത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.

അപകട ദിവസം ഉച്ചമുതല്‍ പിറ്റേന്നു വരെ മൂന്നു ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നു. മദ്യപിച്ചു വാഹനമോടിച്ച പ്രതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേസില്‍ സുഹൈലിന്‍റെ മാതാപിതാക്കളുടെ മൊഴിയും എടുക്കും. സുഹൈലിന്‍റെ പേരില്‍ മറ്റ് വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Latest News

Corehub Up