Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Stadium

Thiruvananthapuram

കൊട്ടാരക്കര മി​നി സ്റ്റേ​ഡി​യം നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു. ഓ​ണം ക​ഴി​ഞ്ഞാ​ലു​ട​ന്‍ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക​ള്‍ തു​ട​ങ്ങും. റ​വ​ന്യൂ ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്‍​പ്പ​ടെ വേ​ദി​യാ​കു​ന്ന കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​പ്പോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യെ​ങ്കി​ലും വേ​ണ്ട​ത്ര പു​രോ​ഗ​തി​യി​ല്ല. സ്‌​പോ​ര്‍​ട്‌​സ് അ​ഥോ​റി​റ്റി ഫ​ണ്ടും എം​എ​ല്‍​എ ഫ​ണ്ടും ചേ​ര്‍​ത്ത് 1.62 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം. കാ​യി​ക മേ​ള​ക​ള്‍ ന​ട​ത്താ​നു​പ​ക​രി​ക്കും വി​ധം നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ വീ​ഴ്ച​ക​ളു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. പ​ഴ​യ പ്ര​വേ​ശ​ന ക​വാ​ടം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ച് നീ​ക്കി. പു​തി​യ​തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി.

പ​ടി​ക​ളും വാ​ഹ​ന​ങ്ങ​ള്‍ ക​യ​റാ​നു​ള്ള ഭാ​ഗ​വു​മു​ണ്ട്. വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം, ഗാ​ല​റി, പ​വ​ലി​യ​ന്‍, ഇ​രു​വ​ശ​വും ഫ്‌​ള​ഡ് ലൈ​റ്റു​ക​ള്‍, ചു​റ്റും ഇ​രു​മ്പു​വേ​ലി, പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. മി​ക​ച്ച പ്ര​കാ​ശ സം​വി​ധാ​നം ല​ഭി​ക്കും​വി​ധ​ത്തി​ല്‍ ഉ​യ​ര​ത്തി​ല്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു, ഗാ​ല​റി നി​ര്‍​മി​ച്ചു. ഇ​നി​യും പ​ണി​ക​ള്‍ ബാ​ക്കി.

ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട്, ലോം​ഗ് ജം​ബ് പി​റ്റ്, തു​റ​ന്ന ജിം​നേ​ഷ്യം, ആ​ര്‍​സി​സി, ബാ​ഡ്മി​ന്‍റണ്‍ കോ​ര്‍​ട്ട് എ​ന്നി​വ ത​യാ​റാ​ക്ക​ണം. മൈ​താ​ന​ത്തി​ന് ചു​റ്റും ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കി ന​ട​പ്പാ​ത​യൊ​രു​ക്ക​ണം. നൈ​ലോ​ണ്‍ വേ​ലി​യൊ​രു​ക്കും. ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളു​ം ഒരു​ക്കേ​ണ്ട​താ​യു​ണ്ട്.

 

Latest News

Corehub Up