പറവൂർ: കൂട്ടുകാട് സ്വന്തം വീട്ടുമുറ്റത്ത് നടന്ന ആഘോഷപരിപാടിയിൽ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. മൂലൻ ആൽബിയുടെ ഭാര്യ മിനി(55)യാണ് മരിച്ചത്.
കൂട്ടുകാട് ആർഷ നാട്യസംഘത്തിന്റെ വാർഷികാഘോഷം മിനിയുടെ വസതിയിലായിരുന്നു. കുഴഞ്ഞുവീണ മിനിയെ ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. സംസ്കാരം നടത്തി.
മക്കൾ: വിനിത (ദുബായ്), നിമിത. മരുമക്കൾ: ക്ലിന്റൺ (ദുബായ്), വിനു.