Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Stadium

Kottayam

കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്ത് മി​​നി സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കും

കൂ​​രോ​​പ്പ​​ട: പ​​ഞ്ചാ​​യ​​ത്ത് മി​​നി സ്റ്റേ​​ഡി​​യം വി​​ക​​സി​​പ്പി​​ച്ച് സം​​ര​​ക്ഷി​​ക്കാ​​ൻ ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച് ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ. 50 ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്. കൂ​​രോ​​പ്പ​​ട​​യി​​ലെ തീ​​പ്പെ​​ട്ടി​​ക്ക​​ന്പ​​നി​​ക്കു സ​​മീ​​പം 1991ൽ ​​സ്ഥാ​​പി​​ത​​മാ​​യ മി​​നി സ്റ്റേ​​ഡി​​യം ഇ​​പ്പോ​​ൾ കാ​​ടു​​പി​​ടി​​ച്ച് കി​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തു​​മൂ​​ലം ഇ​​വി​​ടെ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. കാ​​ടു​​പി​​ടി​​ച്ച​​തോ​​ടെ പ​​ല​​രും മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ള്ളു​​ന്ന​​തും ഇ​​വി​​ടെ​​യാ​​ണ്. കൂ​​ടാ​​തെ, പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ൽ ജീ​​വ​​ൻ മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ട പൈ​​പ്പു​​ക​​ൾ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​തും സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്.

പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ കാ​​യി​​ക​​രം​​ഗ​​ത്തി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കാ​​നു​​ള്ള ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ് സ്റ്റേ​​ഡി​​യ​​ത്തി​​നു ശാ​​പ​​മോ​​ക്ഷം കി​​ട്ടി​​യ​​ത്. വാ​​ഗ്ദാ​​ന​​ത്തു​​ക​​യി​​ൽ 25 ല​​ക്ഷം രൂ​​പ ഈ ​​വ​​ർ​​ഷ​​വും ബാ​​ക്കി അ​​ടു​​ത്ത​​വ​​ർ​​ഷ​​വും ന​​ൽ​​കും. സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും പ്ര​​സ്ഥാ​​ന​​ങ്ങ​​ളും എം​​എ​​ൽ​​എ യെ ​​ധ​​രി​​പ്പി​​ച്ചി​​രു​​ന്നു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ചാ​​ണ്ടി ഉ​​മ്മ​​ൻ ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​ത്.
സ്റ്റേ​​ഡി​​യം ന​​വീ​​ക​​ര​​ണ​​ത്തി​​നു ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​ത് കൂ​​രോ​​പ്പ​​ട​​യു​​ടെ കാ​​യി​​ക മേ​​ഖ​​ല​​യു​​ടെ ഉ​​ണ​​ർ​​വി​​ന് ഇ​​ട​​യാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് ജ​​ന​​ശ്രീ മി​​ഷ​​ൻ പു​​തു​​പ്പ​​ള്ളി ബ്ലോ​​ക്ക് ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ കൂ​​രോ​​പ്പ​​ട പ​​റ​​ഞ്ഞു. ചാ​​ണ്ടി ഉ​​മ്മ​​നെ യോ​​ഗം അ​​ഭി​​ന​​ന്ദി​​ച്ചു.

 

Latest News

Corehub Up