ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ അനധികൃതമായി ഖനനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജോഹന്നാസ്ബർഗിനു വടക്കുപടിഞ്ഞാറായി റുസ്ത്തൻബർഗ് നഗരത്തിനടുത്തുള്ള ഖനിയിലായിരുന്നു അപകടം.
തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഖനന കമ്പനികള്‍ ഉപേക്ഷിച്ച സ്വര്‍ണ, പ്ലാറ്റിനം ഖനികളില്‍ അനധികൃതമായി പണിയെടുക്കുന്ന പതിനായിരക്കണക്കിനു തൊഴിലാളികളാണു ദക്ഷിണാഫ്രിക്കയിലുള്ളത്.