Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministe

പി​ണ​റാ​യിയുടെ ഭീ​ഷ​ണി പ്ര​സം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക​ക​ത്തെ ഒ​റ്റ​പ്പെ​ട​ൽ മ​റ​ച്ചു​വയ്​ക്കാ​നു​ള്ള ശ്ര​മം: മ​ന്ത്രി സി.​പി. ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​ന്പി​ലെ​യും പ്ര​സം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​വി​ട്ട് മ​ത്സ​രി​ച്ച് എം​എ​ൽ​എ​മാ​രാ​യി വി​ജ​യി​ച്ച നേ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും പ്ര​വ​ർ​ത്ത​ക​രെ നി​ർ​വീ​ര്യ​രാ​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണെ​ങ്കി​ൽ അ​ത് വി​ല​പ്പോ​വി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ണ്‍.

പാ​ർ​ട്ടി​ക്ക​ക​ത്തെ ത​ന്‍റെ ഒ​റ്റ​പ്പെ​ട​ൽ മ​റ​ച്ചു​പി​ടി​ക്കാ​നും പാ​ർ​ട്ടി​യു​ടെ യ​ഥാ​ർ​ഥ വ​ക്താ​വ് താ​നാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന​ക​ത്ത് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ത​ന്നെ ശ​ക്ത​മാ​യ ച​ർ​ച്ച​ക​ളും നീ​ക്ക​ങ്ങ​ളും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും എം.​വി ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​വും ഒ​ഴി​യ​ണം എ​ന്ന ആ​വ​ശ്യം സി​പി​എം ബ്രാ​ഞ്ച്ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. പി​ണ​റാ​യി​യു​ടെ പ്ര​സം​ഗ വേ​ദി​ക​ളി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളോ ക​ണ്ണൂ​രി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളോ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

പാ​ർ​ട്ടി തി​രു​ത്ത​ണം എ​ന്ന കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പ​ക​രം പാ​ർ​ട്ടി​യ​ല്ല, ജ​ന​ങ്ങ​ളാ​ണ് തി​രു​ത്തേ​ണ്ട​തെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​സ്താ​വ​ന ത​ന്നെ തി​രു​ത്താ​ൻ ആ​രും വ​രേ​ണ്ട​തി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്. ത​ന്നെ മാ​റ്റാ​നും തി​രു​ത്താ​നും ശ്ര​മി​ച്ചാ​ൽ താ​ൻ വെ​റു​തെ​യി​രി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളു​ടെ സാ​രാം​ശം. സി​പി​എ​മ്മി​ന​ക​ത്ത് ഉ​രു​ണ്ടി​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ രാ​ഷ്ട്രീ​യ രൂ​പം പ്രാ​പി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​ണി​തെ​ന്നും സി.​പി ജോ​ണ്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി​പി​ഐ​യെ​ക്കൊ​ണ്ട് പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി ചോ​ദി​പ്പി​ച്ച​തും പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ക​രു​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ണേ​ണ്ട​ത്. സി​പി​ഐ​ക്ക് ഒ​രി​ക്ക​ലും ഇ​ല്ലാ​തി​രു​ന്ന ഒ​രു സ്ഥാ​നം അ​വ​രെ​ക്കൊ​ണ്ട് ശ​ക്ത​മാ​യി ചോ​ദി​പ്പി​ക്കു​ക​യും അ​തി​നെ​തി​രാ​യി നി​ൽ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക​യും ചെ​യ്യു​ന്ന ത​ന്ത്രം സി​പി​എ​മ്മി​ലെ എ​തി​ർ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ്.

എ​ന്താ​യാ​ലും, പാ​ർ​ട്ടി​ക്ക​ക​ത്തെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി പാ​ർ​ട്ടി​വി​ട്ട് ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രാ​ഷ്ട്രീ​യ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തി​റ​ങ്ങി​യാ​ൽ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കാ​ൻ യു​ഡി​എ​ഫും ഐ​ക്യ കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള സ​മൂ​ഹ​വും ത​യാ​റാ​വി​ല്ലെ​ന്നും സി.​പി ജോ​ണ്‍ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up